നിഗൂഢതകൾ ഒളിപ്പിച്ച് ഫഹദിന്റെ അതിരൻ ടീസർ

372 0

മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന അതിരൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നാൽപ്പത്തിരണ്ട് സെക്കന്റ് മാത്രമുള്ള നിഗൂഢതകൾ നിറഞ്ഞ ടീസറാണ് ഫഹദ് ഫാസിലിന്റെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ദുൽഖറിന്റെ കലിക്ക് ശേഷം പ്രിയ താരം സായ് പല്ലവി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് അതിരൻ. ചിത്രം ഏപ്രിൽ 12നു തിയേറ്ററുകളിലെത്തും. 

നവാഗതനായ വിവേക് കഥയും സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഊട്ടിയായിരുന്നു. പ്രകാശ് രാജ്, അതുൽ കുൽക്കർണി, സുരഭി, സുദേവ് നായർ, രൺജി പണിക്കർ, ലെന, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സെഞ്ച്വറി ഇൻവെസ്റ്റ്മെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്തും സംഗീത സംവിധാനം പി.എസ് ജയഹരിയുമാണ്.

https://www.youtube.com/watch?v=ug7irf6IbBM teaser link 

Related Post

ബോളിവുഡ് താരം മഹേഷ് ആനന്ദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Posted by - Feb 10, 2019, 03:18 pm IST 0
മുംബൈ; ബോളിവുഡ് താരം മഹേഷ് ആനന്ദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ബോളിവുഡ് ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്ന മഹേഷ് ആനന്ദിനെ മുംബൈയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.…

നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി

Posted by - May 13, 2018, 08:03 am IST 0
നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി അര്‍ച്ചന ഗോപിനാഥാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. രതിനിര്‍വേദം എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പുവിനെ അവതരിപ്പിച്ച…

കോട്ടയം കുഞ്ഞച്ചൻ വീണ്ടും എത്തുന്നു 

Posted by - Mar 15, 2018, 09:06 am IST 0
കോട്ടയം കുഞ്ഞച്ചൻ വീണ്ടും എത്തുന്നു  ഇരുപത്തിഏഴ് വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ വന്ന കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം വീണ്ടും എത്തുന്നു. ചതിച്ചാശാനേ ജോഷി ചതിച്ചു എന്ന സംഭാഷണം…

ചലച്ചിത്ര അവാർഡുകൾ ഇന്ന് 

Posted by - Mar 8, 2018, 10:43 am IST 0
ചലച്ചിത്ര അവാർഡുകൾ ഇന്ന്  മന്ത്രി എ കെ ബാലൻ ഇന്ന് 12 .30 ഇന് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കും. മത്സരത്തിന് 110 സിനിമകളാണ് ആദ്യഘട്ടത്തിൽ ഉള്ളത്…

യു​വ റാ​പ് ഗാ​യ​ക​ന്‍ മ​രി​ച്ച നി​ല​യി​ല്‍

Posted by - Sep 8, 2018, 07:59 am IST 0
ക​ലി​ഫോ​ര്‍​ണി​യ: അ​മേ​രി​ക്ക​ന്‍ സം​ഗീ​ത​പ്ര​മി​ക​ളെ ഹ​രം കൊ​ള്ളി​ച്ച യു​വ റാ​പ് ഗാ​യ​ക​ന്‍ മാ​ക് മി​ല്ല​റെ(26) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​ക് മി​ല്ല​ര്‍ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന മാ​ര്‍​ക്കം ജെ​യിം​സ്…

Leave a comment