ബിഎസ്എന്‍എല്ലില്‍ നിന്നും 54,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്

323 0

ദില്ലി: പൊതുമേഖല ടെലികോം കമ്പനി ബിഎസ്എന്‍എല്ലില്‍ നിന്നും 54,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. ഡെക്കാന്‍ ഹെറാള്‍ഡാണ് പിരിച്ചുവിടല്‍ തീരുമാനത്തെക്കുറിച്ച് ഗൗരവമായി കമ്പനി ആലോചിക്കുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് ആയതിനാല്‍ തല്‍ക്കാലം തീരുമാനം എടുക്കാന്‍ വൈകുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ബിഎസ്എന്‍എല്ലിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ പാനല്‍ പത്ത് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന ബിഎസ്എന്‍എല്‍ ബോര്‍ഡ് യോഗം അംഗീകരിച്ചിരുന്നു.

ഇതില്‍ ഉള്ള പ്രധാന നിര്‍ദേശമാണ് ജീവനക്കാരെ പിരിച്ചുവിടല്‍. എന്നാല്‍ ഇത് തല്‍ക്കാലം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മരവിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വിആര്‍എസ് എടുത്തുപോകുവാനോ, അല്ലെങ്കില്‍ ജോലികള്‍ വെട്ടിക്കുറയ്ക്കുന്നതോ ബിഎസ്എന്‍എല്ലിന്‍റെ ബിസിനസിനെയും വരുന്ന തെരഞ്ഞെടുപ്പിനെയും ബാധിക്കുന്നതിനാല്‍ കാത്തിരുന്നു കാണുക എന്നതായിരുന്നു ടെലികോം മന്ത്രാലയത്തിന്‍റെ നിലപാട്, ബിഎസ്എന്‍എല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

ബിഎസ്എന്‍എല്‍ ബോര്‍ഡ് അംഗീകരിച്ച നിര്‍ദേശങ്ങളില്‍ ബിഎസ്എന്‍എല്ലിലെ പെന്‍ഷന്‍ പ്രായം കുറയ്ക്കാനുള്ള നിര്‍ദേശവും ഉണ്ട്. ഇത് പ്രകാരം ഇപ്പോള്‍ 60 വയസ് എന്ന പെന്‍ഷന്‍ പ്രായം 58 ആക്കും. ഒപ്പം 50 വയസ് കഴിഞ്ഞ എല്ലാ ജീവനക്കാര്‍ക്കും വിആര്‍എസിന് യോഗ്യത നല്‍കും. ഇതിലൂടെ തന്നെ 54,451 ജീവനക്കാര്‍ പുറത്ത് പോകും എന്നാണ് കണക്ക് കൂട്ടുന്നത്. ഇത് മൊത്തം ബിഎസ്എന്‍എല്‍ ജീവനക്കാരുടെ 31 ശതമാനം വരും.

Related Post

വിജയക്കൊടി നാട്ടി കർഷകർ 

Posted by - Mar 13, 2018, 07:48 am IST 0
വിജയക്കൊടി നാട്ടി കർഷകർ  സിപിഎം കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മുപ്പതിനായിരത്തോളം വരുന്ന കർഷകരുടെ ജാഥാ ഇന്നലെയാണ്  മുംബൈയിൽ എത്തിയത്. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക…

പ്രമുഖ ജ്വല്ലറി ഉടമ വെടിയേറ്റ് മരിച്ചു

Posted by - Nov 24, 2018, 07:51 am IST 0
അംബാല: ഹരിയാനയിലെ അംബാലയില്‍ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് ജ്വല്ലറി ഉടമയായ സുനില്‍ കുമാര്‍ മരിച്ചു. നിരവധി ജ്വല്ലറികളുള്ള സറഫാ ബസാറിലായിരന്നു സംഭവം. വെടിവയ്പ്പില്‍ സുനില്‍ കുമാറിന്റെ ജീവനക്കാരനും പരിക്കേറ്റു.…

ശ്രീനഗറിൽ ഫാറൂഖ് അബ്ദുള്ളയെ പാര്‍ട്ടി നേതാക്കള്‍ കണ്ടു   

Posted by - Oct 6, 2019, 03:41 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് തൊട്ടു പിന്നാലെ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ  നാഷണല്‍ കോണ്‍ഫറന്‍സ്നേതാക്കള്‍  അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ്…

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദിൽ കസ്റ്റഡിയിലെടുത്തു

Posted by - Jan 27, 2020, 09:34 am IST 0
ഹൈദരാബാദ്: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദിലെ ഹോട്ടലിൽ നിന്ന് പോലീസ്  കസ്റ്റഡിയിലെടുത്തു.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദില്‍ പ്രക്ഷോഭം സംഘടിപ്പിച്ചതിനാണ് നേരത്തെ…

തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച്  സുപ്രീം കോടതി

Posted by - Apr 15, 2019, 06:55 pm IST 0
ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ചീഫ് ജസ്റ്രിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമർശനം.  ഉത്തർപ്രദേശ് മുഖ്യമന്ത്രി…

Leave a comment