രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറി ബാങ്ക് ഓഫ് ബറോഡ

277 0

രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറി ബാങ്ക് ഓഫ് ബറോഡ

തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് ലയനം  ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ബാംഗ്ലൂര്‍ ആസ്ഥാനമായ വിജയ ബാങ്കും, മുംബൈ ആസ്ഥാനമായ ദേനാ ബാങ്കും വഡോദര ആസ്ഥാനമായ ബാങ്ക് ഓഫ് ബറോഡയിലാണ് ലയിക്കുന്നത്. ലയനത്തോടെ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്കായി ബാങ്ക് ഓഫ് ബറോഡ മാറി. 

മൂന്ന് ബാങ്കുകളും ചേര്‍ന്ന് രൂപീകരിച്ച ഏകീകൃത ബ്രാന്‍ഡിന് കീഴിലാകും ഇന്ന് മുതല്‍ ബാങ്ക് ഓഫ് ബറോഡയുടെ പ്രവര്‍ത്തനം. പുതിയ ബാങ്കിന് 9,500 ശാഖകളുണ്ടാകും, ലയനത്തോടെ ബാങ്ക് ജീവനക്കാരുടെ എണ്ണം 85,000 ത്തിന് മുകളിലാകും. ഇന്‍ഷുറന്‍സ് പോലെയുളള അനുബന്ധ ഉല്‍പ്പന്നങ്ങളില്‍ ഏകീകരണം ഉടനുണ്ടാകില്ല.ലയനം ഇന്നോടെ പ്രാബല്യത്തിലാകുമെങ്കിലും മൂന്ന് ബാങ്കുകളും ഒരു കുടക്കീഴിലെത്താന്‍ ആറ് മാസം സമയമെടുത്തേക്കും. കാലതാമസത്തിനുളള പ്രധാന കാരണം ടെക്നോളജി ഏകീകരണമാണ്. 

Related Post

ടാറ്റാഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ്  ചെയര്‍മാനായി  വീണ്ടും സൈറസ് മിസ്ത്രി

Posted by - Dec 18, 2019, 06:21 pm IST 0
ന്യൂ ഡൽഹി: ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണല്‍ ടാറ്റാ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ വീണ്ടും നിയമിച്ചു.  അതേസമയം വിധിയുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പിന്…

ഐഫോണ്‍ XRന്റെ വില വെട്ടികുറച്ചു

Posted by - Apr 8, 2019, 04:17 pm IST 0
ദില്ലി: ആപ്പിള്‍ ഐഫോണ്‍ XR ന്‍റെ വില വെട്ടികുറച്ച് ആപ്പിള്‍. ഇപ്പോള്‍ ഉള്ള സ്റ്റോക്ക് തീരും വരെയാണ് ഇന്ത്യയില്‍ ഈ ഓഫര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.  ഇന്ത്യയില്‍ ഇറങ്ങിയപ്പോള്‍ ഈ…

ഡെബിറ്റ് കാര്‍ഡുകള്‍ 31 വരെ മാത്രം ഉപയോ​ഗ പ്രദം

Posted by - Dec 24, 2018, 05:57 pm IST 0
രാജ്യത്തെ ബാങ്ക് അക്കൗണ്ട് ഉടമകളില്‍ 25 കോടിയോളം പേരുടെ കൈവശമുള്ള ഡെബിറ്റ് കാര്‍ഡുകള്‍ 31 വരെ മാത്രം ഉപയോ​ഗ പ്രദം. ജനവരി മുതല്‍ ചിപ് ആന്‍ഡ് പിന്‍…

വിഴിഞ്ഞം പദ്ധതിക്ക് കൂടുതൽ സമയം വേണം: അദാനി ഗ്രൂപ്പ്‌ 

Posted by - Mar 20, 2018, 09:12 am IST 0
വിഴിഞ്ഞം പദ്ധതിക്ക് കൂടുതൽ സമയം വേണം: അദാനി ഗ്രൂപ്പ്‌  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് കൂടുതൽ സമയം ചോദിച്ച് അദാനി ഗ്രൂപ്പ്‌  കരാർ വൈകുന്ന ഓരോദിവസവും അദാനി…

ഇന്ത്യന്‍ ഏലത്തിന് സൗദി അറേബ്യയില്‍ തിരിച്ചടി  

Posted by - May 8, 2018, 06:31 pm IST 0
ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏലത്തിന് സൗദി അറേബ്യയില്‍ നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. അമിത കീടനാശിനിയാണ് നിരോധനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.  2018 ജനുവരിയില്‍ ഉല്‍പാദിപ്പിച്ച് 2020 ല്‍…

Leave a comment