കോണ്‍ഗ്രസുമായി എഎപി സഹകരിക്കില്ലെന്ന് കേജരിവാൾ

417 0

വിശാഖപട്ടണം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായി എഎപി സഹകരിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടിരുന്നെങ്കിലും സഖ്യത്തിന് അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. കോണ്‍ഗ്രസിന്‍റെ ഡൽഹി ഘടകവും സഖ്യത്തോട് ഒരു തരത്തിലും താത്പര്യം കാട്ടിയിരുന്നില്ലെന്നും കേജരിവാൾ കൂട്ടിച്ചേർത്തു.

സഖ്യചർച്ചകൾക്കായി കേജരിവാൾ ഒരിക്കൽപ്പോലും തന്നെ വിളിച്ചിട്ടില്ലെന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ഷീല ദീക്ഷിതിന്‍റെ പ്രസ്താവനയ്ക്കും കേജരിവാൾ മറുപടി നൽകി. ഷീല ദീക്ഷിത് അത്രവലിയ നേതാവൊന്നുമല്ല, ഞങ്ങൾ രാഹുൽ ഗാന്ധിയുമായാണ് കാര്യങ്ങൾ ചർച്ച ചെയ്തിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Related Post

കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടി അര്‍ഹിക്കുന്നില്ല: കെ.എം.മാണി

Posted by - Apr 28, 2018, 06:27 am IST 0
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന് നടക്കും. തെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്നു ചെങ്ങന്നൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കറിയാമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. സിപിഐ സംസ്ഥാന…

യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്ര

Posted by - Dec 9, 2018, 04:33 pm IST 0
തിരുവനന്തപുരം: എഎന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ജനാധിപത്യപരമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന ആവശ്യവുമായി യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം.…

സര്‍ക്കാരിന്‍റെ പ്രതികാര നടപടിക്ക് ഇരയാകുന്നവരെ യുഡിഎഫ് സംരക്ഷിക്കും: രമേശ് ചെന്നിത്തല

Posted by - Dec 28, 2018, 12:27 pm IST 0
പത്തനംതിട്ട: വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന കാരണത്താല്‍ വായ്പ നിഷേധിക്കുക, ട്രാന്‍സ്ഫര്‍ ചെയ്യുക, ജോലി ഇല്ലാതാക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലെ വസ്തുതാ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അത്തരക്കാര്‍ക്ക് തങ്ങളെ സമീപിക്കാമെന്നും…

ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക്

Posted by - Jan 16, 2020, 04:42 pm IST 0
ഡല്‍ഹി: ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരും . ജനുവരി 22-ന് ബിജെപി ആസ്ഥാനത്ത് വച്ചു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ…

ശബരിമല സ്വർണക്കൊള്ളക്കേസ്: മുൻ ദേവസ്വം ബോർഡ് കമ്മീഷണർ എൻ. വാസു അറസ്റ്റിൽ

Posted by - Nov 11, 2025, 06:40 pm IST 0
പത്തനംതിട്ട :ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് കമ്മീഷണർ എൻ. വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് (SIT) വാസുവിനെ തിങ്കളാഴ്ച വൈകുന്നേരം…

Leave a comment