കനത്ത മൂടല്‍മഞ്ഞിൽ യുഎഇ; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

350 0

അബുദാബി: വെള്ളിയാഴ്ച പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്നത്. 500 മീറ്ററില്‍ താഴെ മാത്രമാണ് ദൂരക്കാഴ്ച സാധ്യമാവുന്നത്. അബുദാബി, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, അബുദാബി-ദുബായ് റോഡ്, അല്‍ ദഫ്റ, അല്‍ ശവാമീഖ് തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത മൂടല്‍മഞ്ഞ്. 

വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കുറഞ്ഞ അന്തരീക്ഷ മര്‍ദ്ദം കാരണം യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴ ലഭിക്കുന്നുണ്ട്. 

കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ദുബായില്‍ മാത്രം 110 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 3,385 പേര്‍ പൊലീസ് സഹായം തേടിയെന്നും ദുബായ് പൊലീസ് കമാൻഡ് ആൻഡ് കണ്‍ട്രോള്‍ സെന്റർ അറിയിച്ചു. അപകടങ്ങളൊന്നും ഗുരുതരമായിരുന്നില്ല.

Related Post

തിത്‌ലി ഒഡിഷ തീരത്തെത്തി

Posted by - Oct 11, 2018, 07:43 am IST 0
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഉദ്ഭവിച്ച അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് തിത്‌ലി ഒഡിഷ തീരത്തെത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കാറ്റ് തീരം തൊട്ടത്. ഒഡിഷ- ആന്ധ്രപ്രദേശ് തീരത്തെത്തിയ…

സൗദി അറേബ്യയിൽ വനിതാ നഴ്‌സുമാർക്ക് അവസരം 

Posted by - Apr 29, 2018, 07:57 am IST 0
കോഴിക്കോട്• സൗദി അറേബ്യയിൽ വനിതാ നഴ്‌സുമാർക്ക് അവസരം. സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്കാണ് അവസരം. നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് മെയ്…

പർവേസ് മുഷാറഫിന് വധശിക്ഷ വിധിച്ചു

Posted by - Dec 17, 2019, 01:40 pm IST 0
ഇസ്ലാമബാദ് : പാക്കിസ്ഥാന്റെ മുൻ പ്രസിഡൻറ് പർവേസ് മുഷാറഫിന് വധശിക്ഷ വിധിച്ചു. പെഷാവറിലുള്ള പ്രത്യേക കോടതിയാണ് മുൻ പ്രസിഡന്റി വധശിക്ഷ വിധിച്ചത്. രാജ്യത്തിൻറെ ഭരണഘടന അട്ടിമറിച്ച് 2007ൽ…

അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി

Posted by - Jun 5, 2018, 08:32 am IST 0
ഗ്വാട്ടിമാല; ഗ്വാട്ടിമാലയില്‍ ഫ്യൂഗോ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. സ്‌ഫോടനത്തിനു പിന്നാലെ നിരവധിപേരെ കാണാതായിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസഥര്‍ അറിയിച്ചു. ഗ്വാട്ടിമാല സിറ്റിയില്‍ നിന്നും എതാണ്ട്…

പാകിസ്താനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി

Posted by - Sep 21, 2018, 07:15 pm IST 0
പാകിസ്താന്‍ വിദേശകാര്യ മന്ത്രിയുമായി നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി. അതിര്‍ത്തിയില്‍ ജവാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയതും ജമ്മുകാശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി…

Leave a comment