തിരഞ്ഞെടുപ്പ് ചൂടിനിടെ കുതിച്ചുയർന്ന് ഇന്ധനവില

421 0

കൊച്ചി: സംസ്ഥാനത്തു താപനിലയ്ക്കൊപ്പം ഇന്ധനവിലയും കത്തിക്കയറുന്നു. രണ്ടര മാസത്തിനിടെ പലപ്പോഴായി ലിറ്ററിനു നാലു രൂപയുടെ വർധനയാണു പെട്രോൾ, ഡീസൽ വിലയിൽ ഉണ്ടായത്. ജനുവരി ഒന്നിനു 70.49 രൂപയായിരുന്ന പെട്രോളിന്‍റെ വില ഇന്നലെ 76 രൂപയിലെത്തി.

66.16 രൂപയായിരുന്ന ഡീസലിന്‍റെ വില 70.72 ലുമെത്തി. മൂന്നു മാസത്തിനിടെ പെട്രോളിനു 4.37 രൂപയുടെയും ഡീസലിനു 4.09 രൂപയുടെയും വർധന. രണ്ടര മാസത്തിനിടെ ഒരു തവണ മാത്രമാണ് എണ്ണ വിലയിൽ കാര്യമായ കുറവുണ്ടായത്. 

ഫെബ്രുവരി ഒന്നിന് പെട്രോളിന് ഒരു രൂപ കുറഞ്ഞു. എന്നാൽ 20നു വില വീണ്ടും കൂടി.  ഈ വർഷം ജനുവരി 14 നാണ് ആദ്യത്തെ വില വർധന ഉണ്ടാകുന്നത്.  ഡീസൽ വിലയിലും ഗ്രാഫ് ഉയർന്നുകൊണ്ടേയിരിക്കുന്നു . 20 മുതൽ 45 പൈസയുടെ വരെ വർധന ഓരോ ദിവസവും ഉണ്ടായി. കഴിഞ്ഞ പത്തു ദിവസത്തിനിടെ ഡീസൽ വില കുറഞ്ഞതായാണ് കണക്ക്. പെട്രോള്‍ നിരക്ക് 75 ന് മുകളിലേക്ക് എത്തുകയും, ഡീസല്‍ നിരക്ക് 70 മുകളിലേക്ക് ഉയരുകയും ചെയ്തതോടെ വില നിയന്ത്രിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഇളവ് പ്രഖ്യാപിക്കമെന്ന ആവശ്യം ശക്തമാകുകയാണ്. 

Related Post

80000 ഓളം പേർക്ക് തൊഴിൽ അവസരവുമായി റിലയന്‍സ് ജിയോ

Posted by - Apr 30, 2018, 01:03 pm IST 0
80000 ഓളം പേർക്ക് തൊഴിൽ അവസരവുമായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ . ഇനിയും 75,000 മുതല്‍ 80000 വരെ ആളുകളെ നിയമിക്കുമെന്ന് കമ്പനിയുടെ ചീഫ്…

സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല

Posted by - Jun 11, 2018, 02:06 pm IST 0
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല.  പവന് 23,000 രൂപയിലും ഗ്രാമിന് 2,875 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില…

ഐഫോണ്‍ XRന്റെ വില വെട്ടികുറച്ചു

Posted by - Apr 8, 2019, 04:17 pm IST 0
ദില്ലി: ആപ്പിള്‍ ഐഫോണ്‍ XR ന്‍റെ വില വെട്ടികുറച്ച് ആപ്പിള്‍. ഇപ്പോള്‍ ഉള്ള സ്റ്റോക്ക് തീരും വരെയാണ് ഇന്ത്യയില്‍ ഈ ഓഫര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.  ഇന്ത്യയില്‍ ഇറങ്ങിയപ്പോള്‍ ഈ…

സാംസങ്ങ് ഗ്യാലക്സി എ20 ഇ പുറത്തിറക്കി

Posted by - Apr 13, 2019, 12:31 pm IST 0
സാംസങ്ങ് ഗ്യാലക്സി എ20 ഇ പുറത്തിറക്കി. ഇന്ത്യയില്‍ ഇറക്കിയ എ20 യുടെ ചെറിയ പതിപ്പാണ് എ20 ഇ. പോളണ്ടില്‍ ഇറക്കിയ ഫോണ്‍ ഇന്ത്യന്‍ വിപണിയിലും എത്തുമെന്നാണ് സൂചന. …

ഗാലക്സി എസ് 9 വില 57900 

Posted by - Mar 7, 2018, 12:05 pm IST 0
ഗാലക്സി എസ് 9 വില 57900  സാംസങ് എസ് ൯, എസ്9 പ്ലസ് എന്നീ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു.സാംസങിന്റെ ഓൺലൈൻ സ്റ്റോറിലും ഫിള്പ്കാർട്ടിലും ഫോൺ ലഭ്യമാണ്. 16…

Leave a comment