ലോക്‌സഭാ തിരഞ്ഞെടുപ്പ് ;സോഷ്യല്‍ മീഡിയായിലും  പെരുമാറ്റചട്ടം 

500 0

ന്യൂഡല്‍ഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയിലും കനത്ത നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യപ്രകാരം രാജ്യത്തെ വിവിധ സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ സ്വമേധയാ തയ്യാറാക്കിയ പെരുമാറ്റച്ചട്ടം ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ കമ്മീഷന്‍ അംഗീകരിച്ചു. ഇതോടെ സോഷ്യല്‍ മീഡിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും നിരീക്ഷിക്കപ്പെടും.

ഇത് ആദ്യമായാണ് ഇന്ത്യയില്‍ ഒരു തിരഞ്ഞെടുപ്പിനിടെ സോഷ്യല്‍ മീഡിയയുടെ ഇടപെടലുകള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത്.  രാജ്യത്തെ 90 കോടിയാളുകള്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനിരിക്കെ, ലോകം കണ്ടതില്‍ ഏറ്റവും വലിയ സോഷ്യല്‍ മീഡിയാ, ഇന്റര്‍നെറ്റ് നിരീക്ഷണ ശ്രമങ്ങളാവും ഇത്തവണ നടക്കുക.

ഭാവിയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ഈ രീതി തുടരും.

ബുധനാഴ്ച നടന്ന യോഗത്തില്‍ പെരുമാറ്റചട്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍, ഷെയര്‍ചാറ്റ്  ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ സമ്മതമറിയിച്ചു. മാര്‍ച്ച് 20 മുതല്‍ ചട്ടം നിലവില്‍ വന്നു.

Related Post

ലോക്സഭ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

Posted by - Apr 10, 2019, 02:34 pm IST 0
ന്യൂഡൽഹി: പതിനേഴാം ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച. 91 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, തെലുങ്കാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളും ആദ്യഘട്ടത്തില്‍…

16 കോടി ചെലവുമായി സർക്കാർ രണ്ടാം വാർഷികാഘോഷം 

Posted by - Mar 18, 2018, 07:42 am IST 0
16 കോടി ചെലവുമായി സർക്കാർ രണ്ടാം വാർഷികാഘോഷം  മെയ് 1 മുതൽ മുപ്പത്തിഒന്നുവരെയാണ് സർക്കാർ വാർഷികാഘോഷം നടത്തുന്നത് ഇതിനായി സംസ്ഥാനത്ത് ഇതുവരെ പൂർത്തിയായ പദ്ധതികൾ എല്ലാം മെയ്…

അഭിമന്യുവിന്റെ കൊലപാതകം : നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

Posted by - Jul 4, 2018, 11:20 am IST 0
ഇടുക്കി : എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍, പ്രതികളെ ഒളിപ്പിച്ചതിന് നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാറിലെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ…

ദലിത് ഹർത്താൽ ആരംഭിച്ചു; സർവീസ് നടത്തി കെ എസ് ആർ ടി സി 

Posted by - Apr 9, 2018, 07:41 am IST 0
ദലിത് ഹർത്താൽ ആരംഭിച്ചു; സർവീസ് നടത്തി കെ എസ് ആർ ടി സി  ളിത് പീഡനങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ദുര്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ ദളിത് സംഘടനകൾ നടത്തുന്ന ഹർത്താൽ…

ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക്

Posted by - Jan 16, 2020, 04:42 pm IST 0
ഡല്‍ഹി: ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരും . ജനുവരി 22-ന് ബിജെപി ആസ്ഥാനത്ത് വച്ചു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ…

Leave a comment