ഫിലിപ് രാജകുമാരന്‍ ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പിച്ചു

362 0

ലണ്ടന്‍: ഫിലിപ് രാജകുമാരന്‍ (97) കാര്‍ ഓടിക്കുന്നത് നിര്‍ത്തി. നോര്‍ഫോക്കില്‍ ഒരു മാസം മുന്‍പുണ്ടായ കാറപകടത്തേത്തുടര്‍ന്നു കഴിഞ്ഞ ദിവസം അദ്ദേഹം ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പിച്ചു. അപകടത്തില്‍ രാജകുമാരനു പരുക്കേറ്റില്ലെങ്കിലും ഇടിച്ച കാറില്‍ ഉണ്ടായിരുന്ന രണ്ടു സ്തീകള്‍ക്കു പരുക്കേറ്റിരുന്നു. ഡ്രൈവിങ് ലൈസന്‍സ് അദ്ദേഹം നോര്‍‌ഫോക്ക് പൊലീസിനു കൈമാറി.

ലൈസന്‍സ് തിരിച്ചേല്‍പിച്ചത് കേസില്‍ രാജകുമാരനു ഗുണകരമായേക്കും. ഇക്കാര്യം കൂടി കണക്കിലെടുത്തായിരിക്കും തുടര്‍ നടപടി. പൊതുതാല്‍പര്യം കണക്കിലെടുത്തു നിയമനടപടി തന്നെ ഉണ്ടായില്ലെന്നു വരാം. ജനുവരി 17ന് മറ്റൊരു കാറില്‍ ഇടിച്ചു രാജകുമാരന്റെ കാര്‍ മറിയുകയായിരുന്നു. അധ്യാപികയായ ടൗണ്‍സെന്‍ഡിന്റെ (28) കാലില്‍ മുറിവുണ്ടായി. കൂടെയുണ്ടായിരുന്ന എമ്മ ഫെയര്‍വെതറിന്റെ (46) കൈയൊടി‍ഞ്ഞു. ടൗണ്‍സെന്‍ഡിന്റെ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Related Post

ഹെലികോപ്ടര്‍ തകര്‍ന്ന് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

Posted by - May 8, 2018, 06:02 pm IST 0
സിറിയ: സിറിയയില്‍ റഷ്യന്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 2 പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. സാങ്കേതിക തകരാറാണ്‌ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴാന്‍ കാരണം. അപകടത്തില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മോസ്‌കോയിലെ പ്രതിരോധ…

പരിശീലന പറക്കലിനിടെ രണ്ടു യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ തകര്‍ന്നു

Posted by - Dec 6, 2018, 08:00 am IST 0
വാഷിംഗ്ടണ്‍ : ജപ്പാന്‍ തീരത്തിനു സമീപം പരിശീലന പറക്കലിനിടെ അമേരിക്കയുടെ രണ്ടു യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ തകര്‍ന്നു. എഫ്-18 ഫൈറ്റര്‍ ജെറ്റും സി-130 ടാങ്കര്‍ വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചതെന്ന്…

യുവാവിനെയും കുഞ്ഞിനെയും സംശയാസ്പദ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Dec 15, 2018, 09:17 pm IST 0
ജിദ്ദ (സൗദി അറേബ്യ): മലയാളി യുവാവിനെയും കുഞ്ഞിനെയും സംശയാസ്പദ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജിത്ത് (30) എന്ന യുവാവിനെയാണ് ജിദ്ദയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച…

പൊതു സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി 

Posted by - Jul 23, 2018, 12:35 pm IST 0
പൊതു സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് നാട്ടുകാര്‍ നല്‍കിയത് എട്ടിന്റെ പണി. ജൂലൈ 21ന് പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം ഉണ്ടായത്.ഒര്‍കിഡ് ടവറിന് മുന്നില്‍ വെച്ചായിരുന്നു…

വാഹനാപകടത്തില്‍ ഒരു സ്ത്രീയും നാല് കുട്ടികളും മരിച്ചു

Posted by - Dec 26, 2018, 04:00 pm IST 0
റിയാദ്: യുഎഇയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ സൗദിയിലേക്ക് പോകുന്നവഴി വാഹനാപകടത്തില്‍ ഒരു സ്ത്രീയും നാല് കുട്ടികളും മരിച്ചു. രണ്ട് കാറുകളിലായി സഞ്ചരിച്ചിരുന്ന കുടുംബം നുഐരിയ പ്രദേശത്ത് വെച്ചാണ്…

Leave a comment