ബിജെപി 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി ജനതാദള്‍ എംഎല്‍എ

366 0

ബെംഗളൂരു : പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കുന്നതിനായി ബിജെപി 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി ജനതാദള്‍ (ജെഡിഎസ്) എംഎല്‍എ രംഗത്ത്. ഇതില്‍ അഞ്ച് കോടി രൂപ മുന്‍കൂറായി കൈപ്പറ്റിയിരുന്നതായും കര്‍ണാടകയിലെ കോലാറില്‍ നിന്നുള്ള എംഎല്‍എയായ കെ.ശ്രീനിവാസ ഗൗഡ പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ 18 എംഎല്‍എമാര്‍ക്കായി 200 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ മേയില്‍ കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചതു മുതല്‍ നിരവധി രാഷ്ട്രീയ ചരടുവലികളാണ് കര്‍ണാടക രാഷ്ട്രീയത്തില്‍ അരങ്ങേറുന്നത്. 224 അംഗ കര്‍ണാടക നിയമസഭയില്‍ 104 സീറ്റുകളുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ജെഡിഎസ് 34 ഉം കോണ്‍ഗ്രസിന് 80 ഉം അംഗങ്ങളാണ് ഉള്ളത്

Related Post

കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയില്‍; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു  

Posted by - Jul 1, 2019, 06:59 pm IST 0
ബംഗലൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി. കോണ്‍ഗ്രസ് ക്യാമ്പിലെ രണ്ട് വിമത എം.എല്‍.എമാര്‍ കൂടി രാജിവച്ചു. വിജയനഗര കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിംഗ്, മുന്‍ മന്ത്രിയും…

ബീഫ് നിരോധിക്കില്ല : സുനിൽ ദേവ്ദർ

Posted by - Mar 14, 2018, 08:41 am IST 0
ബീഫ് നിരോധിക്കില്ല : സുനിൽ ദേവ്ദർ ത്രിപുരയിൽ അധികാരത്തിൽ എത്തിയ ബിജെപിയാണ് നയം വ്യക്തമാക്കിയത്. ബീഫ് ഉപയോഗത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു ബിജെപി നേതാക്കളിൽ ഒരാളായ സുനിൽ ദേവ്ദർ.…

കോണ്‍ഗ്രസ് എം എല്‍ എ അപകടത്തില്‍ മരിച്ചു

Posted by - May 28, 2018, 10:28 am IST 0
ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എ അപകടത്തില്‍ മരിച്ചു. ജാംഖണ്ഡി നിയോജക മണ്ഡലം എം എല്‍ എ സിദ്ധൂ ന്യാമ ഗൗഡയാണ് മരിച്ചത്. തുളസിഗിരിക്ക് സമീപത്ത്…

നിലപാടില്‍മാറ്റമില്ലാതെ ജയരാജന്‍; ആന്തൂരില്‍ ശ്യാമളയ്ക്ക് തെറ്റുപറ്റി  നസീറിനു പൂര്‍ണപിന്തുണ  

Posted by - Jun 28, 2019, 06:46 pm IST 0
കണ്ണൂര്‍: ആന്തൂരില്‍ ശ്യാമളയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി പാര്‍ട്ടി സംസ്ഥാന നേതൃത്വം ജയരാജനെ തിരുത്താന്‍ ശ്രമിച്ചിട്ടും തന്റെ നിലപാട് മാറ്റമില്ലെന്ന കൃത്യമായ സന്ദേശവുമായി വീണ്ടും കണ്ണുര്‍ മുന്‍…

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അശോക് ഗെഹലോട്ട് നയിക്കുമെന്ന് സൂചന

Posted by - Dec 11, 2018, 09:36 pm IST 0
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അശോക് ഗെഹലോട്ട് നയിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച ഹൈക്കമാന്‍ഡിന്റെ തീരുമാനം സച്ചിന്‍ പൈലറ്റ് അംഗീകരിച്ചു. യുവനേതാവ് സച്ചിന്‍ പൈലറ്റിന്റെ പേരാണ് ആ…

Leave a comment