ദേവികുളം സബ് കലക്ടറെ പിന്തുണച്ച്‌ റവന്യൂ മന്ത്രി; സബ് കലക്ടര്‍ പ്രവര്‍ത്തിച്ചത് നിയമപരമായി; അന്വേഷണം ആവശ്യമില്ല- ഇ ചന്ദ്രശേഖരന്‍

606 0

മൂന്നാര്‍: ദേവികുളം സബ് കലക്ടറെ പിന്തുണച്ച്‌ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്തെത്തി. നിയമപരമായി മാത്രമാണ് മൂന്നാറില്‍ സബ് കലക്ടര്‍ രേണു രാജ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സബ് കലക്ടറെ എസ് രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ചതിലാണ് മന്ത്രിയുടെ പ്രതികരണം. ഉദ്യോഗസ്ഥയ്ക്കെതിരെ ഒരു തരത്തിലുള്ള അന്വേഷണവും ആവശ്യമില്ല. മറ്റാര്‍ക്കെങ്കിലും വീഴ്ചയുണ്ടായോ എന്ന് അവര്‍ തന്നെ അന്വേഷിക്കണം. കോടതി വിധിയനുസരിച്ചുള്ള നടപടികള്‍ തുടരുമെന്നും ഇ ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, എംഎല്‍എ പിന്തുണയ്ക്കുന്നത് അനധികൃത നിര്‍മാണത്തെയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ പറഞ്ഞിരുന്നു. പരിസ്ഥിതി ലോല മേഖലയിലാണ് പഞ്ചായത്ത് നിര്‍മാണം നടത്തുന്നത്. തെറ്റു തിരുത്തേണ്ട എംഎല്‍എ തെറ്റിന് കൂട്ടുനില്‍ക്കരുതെന്നും ശിവരാമന്‍ തുറന്നടിച്ചിരുന്നു.

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ കരയില്‍ ചട്ടം ലംഘിച്ച്‌ വ്യവസായ കേന്ദ്രം നിര്‍മിക്കുന്നത് തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതിനൊപ്പമാണ് എസ് രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ചത്.

പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് പുഴയോരം കയ്യേറി വനിതാവ്യവസായകേന്ദ്രം നിര്‍മിക്കുന്നത്. സബ് കലക്ടറുടെ അനുമതി വാങ്ങണമെന്ന വ്യവസ്ഥയും കാറ്റില്‍പ്പറത്തി. ഇതിനെതിരെ നിയമ നടപടി തുടരുമെന്ന് സബ് കലക്ടര്‍ അറിയിച്ചു. റവന്യൂ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയവര്‍ക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനും ആലോചനയുണ്ട്.

Related Post

കെ.സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക്; പ്രഖ്യാപനം രണ്ടു ദിവസത്തിനകം  

Posted by - Mar 1, 2021, 11:12 am IST 0
തിരുവനന്തപുരം: കെ സുധാകരന്‍ എംപി കെപിസിസി അദ്ധ്യക്ഷസ്ഥാനത്തേക്ക്. രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. സുധാകരന്റെ പേര് ഹൈക്കമാന്‍ഡും അംഗീകരിച്ചതോടെയാണ് കെപിസിസിക്ക് പുതിയ അദ്ധ്യക്ഷന്‍ വരിക. കെ സുധാകരന്‍…

ബിപ്ലവ് കുമാറിന്റെ അബദ്ധ പ്രസ്താവനയെ അനുകൂലിച്ച്‌ കെ സുരേന്ദ്രന്‍

Posted by - Apr 30, 2018, 04:57 pm IST 0
കോഴിക്കോട്: സിവില്‍ എന്‍ജിനിയറിംഗ് കഴിഞ്ഞവരാണ് സിവില്‍ സര്‍വീസിന് അപേക്ഷിക്കേണ്ടതെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിന്റെ അബദ്ധ പ്രസ്താവനയെ അനുകൂലിച്ച്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.…

പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Posted by - Sep 21, 2018, 07:06 am IST 0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധ. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനായി മാറിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഫ്രാന്‍സുമായി ചേര്‍ന്ന്…

ശിവസേന ഹർത്താൽ പിന്‍വലിച്ചു

Posted by - Sep 29, 2018, 10:08 pm IST 0
തിരുവനന്തപുരം : ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ശിവസേന തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. സം​സ്ഥാ​ന​ത്ത്…

മാത്യു ടി തോമസിനെ നീക്കി; കെ കൃഷ്‌ണന്‍ കുട്ടിയെ മന്ത്രിയാക്കാന്‍ ജെഡിഎസില്‍ തീരുമാനം

Posted by - Nov 23, 2018, 04:54 pm IST 0
ബംഗളൂരു: ജെഡിഎസിലെ മന്ത്രിമാറ്റത്തിന് ഒടുവില്‍ ദേശീയ അധ്യക്ഷന്‍ എച്ച്‌ഡി ദേവഗൗഡയുടെ അംഗീകാരം. പാര്‍ട്ടി തീരുമാനം അനുസരിച്ച്‌ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് മാത്യു ടി തോമസ് ബംഗളൂരുവില്‍ പ്രതികരിച്ചു.…

Leave a comment