രാജ്യം വിട്ട വജ്ര വ്യസായി മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു

349 0

ന്യൂഡല്‍ഹി: വായ്‌പാ തട്ടിപ്പു കേസില്‍ രാജ്യം വിട്ട വജ്ര വ്യസായി മെഹുല്‍ ചോക്‌സി അഭയം തേടിയ ആന്‍റ്വിഗയിലെ ഇന്ത്യന്‍ ഹൈകമ്മീഷനില്‍ ഇന്ത്യന്‍ പാസ്​പോര്‍ട്ട്​ തിരിച്ചേല്‍പ്പിച്ചു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ഒപ്പം 177 ഡോളറും ചോക്‌സി ആന്റിഗ്വ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ചോക്‌സിയെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് പുതിയ നീക്കം.

കഴിഞ്ഞ വര്‍ഷം ഇന്ത്യവിട്ട ചോക്‌സിയ്‌ക്ക് ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ പൗരത്വം നല്‍കിയിരുന്നു. എന്നാല്‍, ചി​കി​ത്സ​ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്​ പോ​യെ​ന്നാ​യി​രു​ന്നു രാ​ജ്യം​വി​ട്ട ചോ​ക്​​സി​യു​ടെ വി​ശ​ദീ​ക​ര​ണം. 2018 ജനുവരിയില്‍ സി.ബി.ഐ കേസെടുത്തതിന് പിന്നാലെയായിരുന്നു ഇത്. എന്നാല്‍, ചോക്‌സിക്ക് ഇരട്ടപൗരത്വം അനുവദിക്കാനാവില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു.

തട്ടിപ്പ്​ കേസില്‍ പ്രതിയായ ചോക്​സിയെ ഇന്ത്യയിലേക്ക്​ നാടുകടത്തണമെന്ന്​ വിവിധ അന്വേഷണ ഏജന്‍സികള്‍ ആന്‍റിഗ്വയോട്​ നിരന്തരം ആവശ്യപ്പെട്ടിരുന്നു. രാ​ജ്യ​ത്തി​ന്​ ഇ​ന്ത്യ​യു​മാ​യി കു​റ്റ​വാ​ളി കൈ​മാ​റ്റ ​ക​രാ​ര്‍ നി​ല​വി​ലി​ല്ലാ​ത്ത​തി​നാ​ല്‍ ​ചോ​ക്​​സി​യെ നാടുകടത്താന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ആന്‍റിഗ്വ.

13,500 കോ​ടി​യു​ടെ പ​ഞ്ചാ​ബ്​ നാ​ഷ​ന​ല്‍ ബാ​ങ്ക്​ ത​ട്ടി​പ്പ്​ കേ​സി​ല്‍ പ്ര​തി​യാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ്​​ മെ​ഹു​ല്‍ ചോ​ക്​​സി രാ​ജ്യം​ വി​ട്ട​ത്. ഡ​യ​മ​ണ്ട്​ വ്യാ​പാ​രി​യും മ​രു​മ​ക​നു​മാ​യ നീ​ര​വ്​ മോ​ദി​യാ​ണ്​ കേ​സി​ലെ മു​ഖ്യ​പ്ര​തി. രണ്ട് പേര്‍ക്കെതിരെയുമാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്. ചോക്‌സിയുടെ അനന്തരവനാണ് നീരവ് മോദി.

Related Post

ചൈനയ്‌ക്ക് സഹായ വാഗ്‌ദാനവുമായി ഇന്ത്യ

Posted by - Feb 9, 2020, 05:30 pm IST 0
ന്യൂഡൽഹി: കൊറോണ വൈറസ് ബാധയിൽ പെട്ടുലുയുന്ന ചൈനയ്‌ക്ക് സഹായ വാഗ്‌ദാനവുമായി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന് കത്തയച്ചു. വൈറസ് ബാധ…

കെ മാധവനെ സ്റ്റാര്‍ ആന്റ് ഡിസ്‌നി ഇന്ത്യയുടെ മേധാവിയായി നിയമിച്ചു

Posted by - Dec 14, 2019, 04:48 pm IST 0
മുംബൈ: കെ മാധവനെ സ്റ്റാര്‍ ആന്റ് ഡിസ്‌നി ഇന്ത്യയുടെ മേധാവിയായി നിയമിച്ചു. വിനോദം, സ്‌പോര്‍ട്‌സ് ഡിജിറ്റല്‍ , സ്റ്റുഡിയോസ് തുടങ്ങി മുഴുവന്‍ ബിസിനസുകളുടേയും മേല്‍നോട്ടം ഇനി കെ…

പ്രശസ്ത സീരിയല്‍ നടി ആത്മഹത്യ ചെയ്ത നിലയില്‍ 

Posted by - Nov 30, 2018, 01:20 pm IST 0
ചെന്നൈ: പ്രശസ്ത തമിഴ് സീരിയല്‍ നടി റിയാമിക(റിയ)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ഫാളാറ്റിലെത്തി അന്വേഷിച്ച സഹോദരന്‍ പ്രകാശാണ് റിയയെ മരിച്ച…

ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടല്‍: 11പേര്‍ കൊല്ലപ്പെട്ടു

Posted by - Apr 22, 2018, 01:01 pm IST 0
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പതിനൊന്ന് പേർ കൊള്ളപ്പെട്ടു. ഒന്‍പത് ഐഎസ് ഭീകരരും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിലെ ജോവ്സ്ജാന്‍ പ്രവിശ്യയിലാണ് ഏറ്റുമുട്ടല്‍…

ജി.പരമേശ്വരയുടെ പേഴ്സണല്‍ അസിസ്റ്റന്റ് രമേശ്  ആത്മഹത്യ ചെയ്തു   

Posted by - Oct 12, 2019, 05:59 pm IST 0
ബെംഗളൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വരയുടെ പേഴ്സണല്‍ അസിസ്റ്റന്റ് (പി.എ) രമേശിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.   കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍…

Leave a comment