സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി

156 0

സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടത്. നടിയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗും ലഭിച്ചിട്ടുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. നടിയുടെ ഭര്‍ത്താവ് രഞ്ജു സുന കൊലപാതകമാണെന്ന ആരോപണം നിഷേധിച്ചു.

അതേസമയം, സിമ്രാനെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരണത്തിന് മുന്‍പ് നടി സുഹൃത്തിന് ഒരു വോയ്സ് മെസേജ് അയച്ചിരുന്നു. നടി ആരെയോ കാര്യമായി ഭയക്കുന്നുവെന്ന് സന്ദേശത്തില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് പോലീസ് പറയുന്നു.

Related Post

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം : ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി 

Posted by - May 17, 2018, 02:34 pm IST 0
കൊച്ചി: കാസര്‍കോട് ബാലകൃഷ്ണന്‍ വധത്തില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട ബാലകൃഷ്ണന്‍. 2001 സെപ്റ്റംബര്‍ 18…

വനിതാമതിലിന് തുടക്കമായി; കൈകോര്‍ത്ത് ലക്ഷക്കണക്കിന് സ്ത്രീകള്‍

Posted by - Jan 1, 2019, 04:30 pm IST 0
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും സ്ത്രീസമത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടു സര്‍ക്കാരും ഇടതുമുന്നണിയും സാമുദായിക സംഘടനകളും ചേര്‍ന്നു സംഘടിപ്പിക്കുന്ന വനിതാമതിലിന് തുടക്കമായി. വൈകിട്ട് നാല് മണിക്ക് കാസര്‍ഗോഡ് മുതല്‍…

ജസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കാനൊരുങ്ങി ഡിജിപി

Posted by - May 12, 2018, 12:04 pm IST 0
തിരുവനന്തപുരം: കാണാതായ ബിരുദ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്കു രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കഴിഞ്ഞ മാര്‍ച്ച്‌…

എസ് പി യതീഷ് ചന്ദ്രയ്ക്കെതിരെ വിവിധ ഇടങ്ങളില്‍ ബിജെപിയുടെ പ്രതിഷേധം

Posted by - Nov 21, 2018, 08:57 pm IST 0
ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള എസ് പി യതീഷ് ചന്ദ്രയ്ക്കെതിരെ വിവിധ ഇടങ്ങളില്‍ ബിജെപി പ്രതിഷേധം. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‌ണനുമായി ഉണ്ടായ വാക്ക് തര്‍ക്കമാണ് ബിജെപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.…

പാലത്തില്‍നിന്ന് കല്ലടയാറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Posted by - Jul 9, 2018, 12:03 pm IST 0
പത്തനാപുരം: പിടവൂര്‍ മുട്ടത്തുകടവ് പാലത്തില്‍നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12.15-ന് പിടവൂര്‍ ജങ്ഷനില്‍ ബസിറങ്ങിയ യുവതി സമീപത്തെ ക്ഷേത്രത്തില്‍ തൊഴുതശേഷം പാലത്തെ…

Leave a comment