അനധികൃത ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

235 0

ഷില്ലോംഗ്: മേഘാലയിലെ അനധികൃത ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഖനിയിലെ ജലം വറ്റിക്കുന്നതിനായി എത്തിച്ച ഉയര്‍ന്ന കുതിര ശേഷിയുള്ള 13 പമ്പുകളില്‍ മൂന്നെണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളൂ. കോള്‍ ഇന്ത്യയുടെയും കിര്‍ലോസ്‌കറിന്റെയും മൂന്നു പമ്പുകള്‍ കൂടി ഇന്നു ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഖനിയുടെ 370 അടി താഴ്ചയില്‍ പരിശോധന നടത്തിയിട്ടും കുടുങ്ങികിടക്കുന്ന തൊഴിലാളികളെ കണ്ടെത്താനായില്ലായിരുന്നു. കൂടുതല്‍ തെരച്ചില്‍ നടത്തണമെങ്കില്‍ വെള്ളം വറ്റിച്ച ശേഷം മാത്രമേ സാധ്യമാകൂയെന്ന് നാവികസേന പറഞ്ഞിരുന്നു. ഖനിയിലെ ജലനിരപ്പ് നൂറടിയില്‍ എത്തിയാല്‍ മാത്രമേ മുങ്ങല്‍ വിദഗ്ധര്‍ക്ക് തെരച്ചില്‍ ആരംഭിക്കാനാവൂ.

കല്‍ക്കരി ഖനിയില്‍ കുടുങ്ങികിടക്കുന്ന 15 തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ 25ആം ദിവസത്തിലേക്ക് കടക്കുകയാണ്. ഡിസംബര്‍ പതിമൂന്നിനാണ് ഖനിയില്‍ 15 പേര്‍ കുടുങ്ങിയത്.

Related Post

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന തു​ട​രു​ന്നു

Posted by - Jan 20, 2019, 10:52 am IST 0
കൊ​ച്ചി: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന തു​ട​രു​ന്നു. സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച പെ​ട്രോ​ളി​ന് 23 പൈ​സ​യും ഡീ​സ​ലി​ന് 29 പൈ​സ​യും വ​ര്‍​ധി​ച്ചു. കൊ​ച്ചി​യി​ല്‍ ഇ​ന്നു പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 72.90 രൂ​പ​യും ഡീ​സ​ലി​ന്…

മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് രണ്ട് വർഷം

Posted by - Apr 6, 2018, 06:28 am IST 0
മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് രണ്ട് വർഷം ദക്ഷിണ കൊൽക്കത്തയിൽ ബെഹാല മേഖലയിൽ വൃദ്ധയുടെ മൃതദേഹം വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചത് രണ്ടുവർഷമാണ്. വൃദ്ധയ്ക്ക് ലഭിക്കുന്ന പെൻഷൻ തുക കൈക്കലാക്കാനാണ്…

ജനറൽ മാനേജർ വെടിയേറ്റു മരിച്ചു

Posted by - Mar 9, 2018, 01:22 pm IST 0
ജനറൽ മാനേജർ വെടിയേറ്റു മരിച്ചു ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് ഡെപ്യൂട്ടിജനറൽ മാനേജർ അമിത് പാണ്ഡെ (41) വീട്ടിൽനിന്നും ഏകദേശം ഒരുകിലോമീറ്റർ അകലെ തുറസായ സ്ഥലത്തു വെടിയേറ്റ്…

വ​ഴി​ക്ക​ട​വി​ന് സ​മീ​പം വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളെ​ത്തി

Posted by - Jan 1, 2019, 08:35 am IST 0
മ​ല​പ്പു​റം: വ​ഴി​ക്ക​ട​വി​ന് സ​മീ​പം വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളെ​ത്തി. താ​ന്നി​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി​യി​ലാ​ണ് തിങ്കളാഴ്ച രാത്രി 11ന് മാ​വോ​യി​സ്റ്റ് സം​ഘം എ​ത്തി​യ​ത്. തോ​ക്കു​മാ​യെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ഒ​രു മ​ണി​ക്കൂ​റോ​ളം കോ​ള​നി​യി​ല്‍…

സാങ്കേതിക സര്‍വകലാശാല എട്ട് പരീക്ഷകള്‍ മാറ്റിവെച്ചു

Posted by - Dec 30, 2018, 11:41 am IST 0
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എട്ട് പരീക്ഷകള്‍ മാറ്റിവെച്ചു. വനിതാ മതിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്ന് അഭ്യൂഹമുണ്ട്.ബി.ടെക്, ബി.ആര്‍ക്, എം.ടെക്, എം.ആര്‍ക്, എം.സി.എ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ്…

Leave a comment