സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

101 0

തൃശൂര്‍:ഹര്‍ത്താലിനിടെ ബിജെപി – എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. സുജിത്തിന് (37), ശ്രീജിത്ത്, രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. തൃശൂര്‍ വാടാനപ്പിള്ളി ഗണേശമംഗലത്താണ് ഇരുസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. രാവിലെ ഹര്‍ത്താലനുകൂലികള്‍ നടത്തിയ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

രാവിലെ വാടാനപ്പള്ളിയില്‍ തുറന്ന ഹോട്ടല്‍ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷങ്ങളുടെ തുടക്കം. എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തുന്ന ഹോട്ടല്‍ അടക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നു. 

എന്നാല്‍ ഹോട്ടല്‍ അടക്കാന്‍ തയ്യാറാകാത്തതോടെ ഹര്‍ത്താലനുകൂലികള്‍ അക്രമം അഴിച്ചുവിടുകയും ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.ഇതിനിടെയാണ് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റത്. ആരുടെയും നില ഗുരുതരമല്ല. ഇവരെ മൂന്ന് പേരെയും തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Post

സിനിമ രംഗത്തെ പ്രമുഖര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നു: എസ്.പി.എ.വി.ജോര്‍ജ്

Posted by - May 11, 2018, 12:49 pm IST 0
കൊച്ചി: സിനിമ രംഗത്തെ പ്രമുഖര്‍ തന്നെ അന്യായമായി കുടുക്കാന്‍ ശ്രമിക്കുന്നതായി ആലുവ റൂറല്‍ എസ്.പി.എ.വി.ജോര്‍ജ്. അടുത്തിടെ താന്‍ അന്വേഷിച്ച ഒരു വിവാദ കേസിലെ പ്രതിയായ പ്രമുഖ നടനാണ്…

കുപ്പിവെള്ളത്തിന് വില കുറയും

Posted by - Apr 30, 2018, 08:44 am IST 0
സംസ്ഥാന സർക്കാർ കുപ്പിവെള്ളത്തിനുമേൽ ഓർഡിനാൻസ് കൊണ്ടുവരാൻ പോകുന്നു. കുപ്പിവെള്ളത്തിനുമേൽ ഓർഡിനാൻസ് കൊണ്ടുവരികവഴി ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 12 രൂപയാകും വില. ഏപ്രിൽ 2 മുതൽ സംസ്ഥാനത്ത് 1…

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്

Posted by - Feb 13, 2019, 07:48 pm IST 0
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്. 455 കടബാധ്യതകളാണ് എഴുതി തള്ളാനാണ് ഉത്തരവിട്ടിരിക്കുന്നത്.…

നവി മുംബൈയിൽ വൻ തീപിടുത്തം

Posted by - Feb 8, 2020, 12:07 pm IST 0
മുംബൈ: നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ അഗ്നിബാധ. ശനിയാഴ്ച പുലര്‍ച്ചെ 6.30 ഓടെയാണ് പാം ബീച്ച് റോഡിലെ സീ ഹോം എന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്. ആര്‍ക്കും…

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Posted by - May 30, 2018, 12:56 pm IST 0
 തിരുവനന്തപുരം: കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും പ്രോയോഗിച്ചു.

Leave a comment