യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതായി പൊലീസ്

285 0

ശബരിമലയില്‍ സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയതായി പൊലീസ് സ്ഥീകരിച്ചു. . കനകദുര്‍ഗയും ബിന്ദുവുമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും ദര്‍ശനം നടത്തിയത്.

ഈ മാസം 24ന് ദര്‍ശനത്തിനെത്തിയെങ്കിലും പ്രതിഷേധം കാരണം തിരികെ പോകേണ്ടി വന്നവരാണ് മകരവിളിക്കിന് നട തുറന്നപ്പോള്‍ ദര്‍ശനം നടത്തിയത്. സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് പിമാര്‍ക്ക് പോലും ഈ വിവരം അറിഞ്ഞിരുന്നില്ല.

ഇരുവരും 18 ആം പടി ചവിട്ടാതെയാണ് സന്നിധാനത്ത കയറിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 3.45 ന് ഇരുവരും ദര്‍ശനത്തിന് എത്തിയപ്പോള്‍ ചെറിയ സംഘം പൊലീസ് മാത്രമാണ് ഇവരുടെ കൂടെയുണ്ടായിരുന്നത്.

Related Post

എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ നടത്താന്‍ ശുപാര്‍ശ

Posted by - Nov 22, 2018, 09:51 pm IST 0
തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ നടത്താന്‍ ശുപാര്‍ശ. തിരുവനന്തപുരത്ത് ചേര്‍ന്ന ക്യൂ.ഐ.പി യോഗത്തിന്റേതാണ് തീരുമാനം.ഹയര്‍ സെക്കന്ററി പരീക്ഷയും രാവിലെയാണ് നടത്തുക. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 13 മുതല്‍…

സൂര്യാഘാത സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി

Posted by - Apr 12, 2019, 05:04 pm IST 0
കേരളത്തിൽ ചൂട് ഇനിയും കൂടും. സൂര്യാതപ സാധ്യത വർധിക്കുമെന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. ഈ മാസം 14 വരെയാണ് നിലവിൽ മുന്നറിയിപ്പ്…

10 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ 

Posted by - Jan 19, 2019, 11:00 am IST 0
തിരുവനന്തപുരം: 10 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ തിരുവനന്തപുരം എക്സൈസ്  പിടികൂടി. സാബു, സാദിഖ് എന്നിവരാണ് പിടിയിലിയാലത്. ഹാഷിഷ് ഓയിലിന് 12  കോടി രൂപ വിലവരുമെന്ന് എക്സൈസ്…

ചെങ്ങന്നൂരില്‍ വാഹനാപകടം: നാലു പേര്‍ക്ക് ദാരുണാന്ത്യം 

Posted by - Jun 27, 2018, 08:34 am IST 0
മുളക്കഴ: കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം . ചെങ്ങന്നൂരിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശികളായ നാലു പേര്‍ മരിച്ചു. ചെങ്ങന്നൂരിലെ മുളക്കഴയിലാണ് സംഭവം. ഗുഡ്സ് ഓട്ടോറിക്ഷയിലെ യാത്രക്കാരാണ്…

പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു

Posted by - Dec 6, 2018, 01:15 pm IST 0
പത്തനംതിട്ട: രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു. പൊലചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇനി ഡിസംബര്‍ 16-ന് മാത്രമേ ക്ഷേത്രം തുറക്കൂവെന്നും അതുവരെ…

Leave a comment