കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കില്ലെന്ന് ശശികുമാർ വര്‍മ്മ

268 0

തിരുവനന്തപുരം: ഒളിവുകാലത്ത് കൊട്ടാരത്തില്‍ നിന്ന് കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കില്ലെന്ന് പന്തളം രാജകുടുംബാംഗം ശശികുമാർ വര്‍മ്മ. സര്‍ക്കാരില്‍നിന്നു ശമ്പളം വാങ്ങിയ താനാണ് കഴിച്ച ഉപ്പിനും ചോറിനും നന്ദി കാണിക്കണമെന്ന നിലപാടാണ് സര്‍ക്കാരിന്റെത്. 'എന്നാല്‍ പി.എസ്.സി പരീക്ഷ ജയിച്ചാണ് ഞാന്‍ സെക്രട്ടറിയേറ്റില്‍ ജോലിക്കെത്തിയത്. അല്ലാതെ പന്തളം കൊട്ടാരത്തിന്റെ പ്രതിനിധിയായല്ല'- ശശികുമാർ വര്‍മ്മ പറഞ്ഞു.അഖില കേരള തന്ത്രി മണ്ഡലത്തിന്റെ എട്ടാമത് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒളിവുകാലത്ത് കമ്മ്യൂണിസ്റ്റ് നേതാക്കളെ പൊലീസില്‍ നിന്നു രക്ഷിച്ചത് കൊട്ടാരത്തിലെ അറയാണ്. അന്ന് കഴിച്ച ചോറിന്റെ നന്ദി കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സ്ത്രീകള്‍ക്ക് പ്രസംഗങ്ങളില്‍ നല്‍കുന്ന പ്രാധാന്യം രാഷ്ട്രീയക്കാര്‍ പ്രവൃത്തിയില്‍ നല്‍കുന്നില്ല. ഭരണഘടന ഭേദഗതിവന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് സീറ്റും സംവരണവും നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരായത്. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഹൈന്ദവ സമുദായമാണ്.

തന്ത്രി എന്ന വാക്കിന്റെ 'ത' മാറ്റി 'മ' ആക്കുമ്പോള്‍ വലിയ ആളാകാമെന്ന് കരുതുന്നവര്‍ തന്ത്രി എന്ന വാക്കിനെ അശ്ലീല വാക്കായാണ് ഇപ്പോള്‍ കാണുന്നത്. അര്‍ഹതയില്ലാത്ത നേതാക്കള്‍ ഉന്നതസ്ഥാനങ്ങളില്‍ എത്തുമ്ബോഴാണ് മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഏതൊരു വിഷയത്തെയും രാഷ്ട്രീയമായി തമ്മിലടിപ്പിക്കരുത്. കാലങ്ങളായി പിന്തുടരുന്ന ആചാരങ്ങളില്‍ മാറ്റംവരുത്താന്‍ ചില ചിട്ടവട്ടങ്ങളുണ്ട്. ജനങ്ങളുടെ മനസില്‍ മാറ്റത്തിനെ ഉള്‍ക്കൊള്ളാനുള്ള അനുകൂല അന്തരീക്ഷം ഒരുക്കിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
 

Related Post

നെയ്യാറ്റിന്‍കര കൊലപാതക കേസിലെ പ്രതി ഡിവൈഎസ്പി പി ആത്മഹത്യ ചെയ്തു

Posted by - Nov 13, 2018, 12:47 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതക കേസിലെ പ്രതി ഡിവൈഎസ്പി പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു. കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനു ശേഷം വധക്കേസില്‍ ഡിവൈഎസ്പി…

30 കിലോ ഹാഷിഷുമായി തലസ്ഥാനത്ത് നിന്നും യുവാവിനെ അറസ്റ്റ് ചെയ്തു

Posted by - Nov 24, 2018, 01:13 pm IST 0
തിരുവനന്തപുരം: 10 കോടിയോളം രൂപ വിലമതിക്കുന്ന 30 കിലോ ഹാഷിഷുമായി തലസ്ഥാനത്ത് നിന്നും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുനിയറ പണിക്കംകുടിയില്‍ അജി(35) ആണ് അറസ്റ്റിലായത്.…

കുട്ടികള്‍ പൊതു സമൂഹത്തിലും സ്വന്തം വീടുകളില്‍ പോലും സുരക്ഷിതരല്ല: ജില്ലാ കളക്റ്റര്‍

Posted by - Jul 3, 2018, 06:24 am IST 0
തിരുവനന്തപുരം: നമ്മുടെ നാട്ടില്‍ കൗമാരക്കാരായ കുട്ടികള്‍ പല വിധത്തിലുള്ള ചൂഷണങ്ങള്‍ക്കും വിധേയരാകുന്നുണ്ടെന്ന് ജില്ലാ കളക്റ്റര്‍ ഡോ. വാസുകി ഐഎഎസ്. കുട്ടികള്‍ പൊതു സമൂഹത്തിലും സ്വന്തം വീടുകളില്‍ പോലും…

വാഹനാപകടം : മൂന്ന് മലയാളികള്‍ മരിച്ചു

Posted by - Jun 25, 2018, 08:16 am IST 0
പൊള്ളാച്ചി: തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആറംഗ സംഘം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെ…

നടിയെ ആക്രമിച്ച കേസ് : വിചാരണ 14-ന്

Posted by - Mar 2, 2018, 11:20 am IST 0
നടിയെ ആക്രമിച്ച കേസ് : വിചാരണ 14-ന് എറണാകുളം സെഷൻ കോടതിയിൽ ഈ മാസം 14 -ന് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും വീഡിയോ പകർത്തുകയും ചെയ്ത കേസിന്റെ…

Leave a comment