മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും

253 0

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. അതേസമയം, ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ സംബന്ധിച്ച്‌ ചര്‍ച്ച നടന്നപ്പോള്‍ പങ്കെടുക്കാതിരുന്ന പി. കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി വിവാദമായി മാറിയിരിക്കുകയാണ്.

സുഹൃത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന കാരണത്താലാണ് കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍ പങ്കെടുക്കാത്തത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പാര്‍ട്ടി ചോദിച്ചതിന് മറുപടി നല്‍കിയെന്നും വിവാഹത്തില്‍ പങ്കെടുത്തത് കൊണ്ടല്ല വിട്ടു നിന്നതെന്നും ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയില്‍ പങ്കെടുക്കാനായിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചതാണ് പാര്‍ലമെന്റിലെ മുത്തലാഖ് ചര്‍ച്ചയെന്നും ഇത്രയും പ്രധാനപ്പെട്ട ചര്‍ച്ചയും വോട്ടെടുപ്പും നടക്കുമ്ബോള്‍ കുഞ്ഞാലിക്കുട്ടി അവിടെ വേണമായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനമുയരുന്നത്.

Related Post

കനത്ത മഴ: സംഭവത്തില്‍ 19 മരണം

Posted by - Jul 13, 2018, 11:16 am IST 0
ഗാന്ധിനഗര്‍: ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ 19 പേരോളം മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്. പത്തോളം…

ആറാം ഘട്ട പോളിംഗ് തുടങ്ങി; ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും  

Posted by - May 12, 2019, 10:13 am IST 0
ഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട പോളിംഗ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍…

രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യത

Posted by - Jun 4, 2018, 05:04 pm IST 0
ഡല്‍ഹി : രാജ്യത്ത് കാലവര്‍ഷം ഇത്തവണ ശക്തമായിരിക്കുമെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ വകുപ്പ് അറിയിച്ചു. പല സംസ്ഥാനങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് വകുപ്പ്…

ഇന്ധനവിലയില്‍ വീണ്ടും കുറവ്

Posted by - Nov 10, 2018, 10:43 am IST 0
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും 17 പൈസയാണ് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 79.89 രൂപയാണ് ഇന്നത്തെ വില.…

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന്  ബോംബ് കണ്ടെത്തി

Posted by - Jan 20, 2020, 04:25 pm IST 0
മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന്  ബോംബ് കണ്ടെത്തി. എയര്‍ ട്രാഫിക് മാനേജരുടെ കൗണ്ടറിന്റെ സമീപത്ത്  ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗിനുള്ളിലാണ് ബോംബ് കണ്ടെത്തിയത്. ഇന്നു രാവിലെയാണ് സംഭവം.

Leave a comment