കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു

425 0

കൊല്ലം: കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. കൊട്ടാരക്കര പവിത്രേശ്വരം ബ്രാഞ്ച് സെക്രട്ടറി ദേവദത്തനാണ് കൊല്ലപ്പെട്ടത്. വ്യാജമദ്യമാഫിയാ സംഘത്തില്‍പ്പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. പ്രദേശത്തുണ്ടായിരുന്ന വ്യാജമദ്യവില്‍പ്പനക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ സജീവമായി രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് ഭീഷണിയുണ്ടായിരുന്നു.ഇതിന്റെ ഭാഗമായാണ് കൊലപാതകമെന്നാണ് സൂചന. വ്യാജമദ്യ മാഫിയയില്‍പ്പെട്ട സുനിലാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. ഏഴുകോണ്‍ പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം കൊട്ടാരക്കര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Post

സ്മൃതി ഇറാനി ഡിഗ്രി പാസായെന്ന് കള്ളം പറഞ്ഞത് ക്രിമിനൽ കുറ്റമെന്ന് ആരോപിച്ച് കോൺഗ്രസ്

Posted by - Apr 12, 2019, 04:36 pm IST 0
ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ഡിഗ്രി പാസായിട്ടില്ലെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഡിഗ്രി…

എസ്‌എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

Posted by - Jul 7, 2018, 09:48 am IST 0
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകനായ മട്ടാഞ്ചേരി സ്വദേശി കാല വാല നവാസാണ്…

പള്ളൂരിലെ ബിജെപി ഓഫീസിന് അജ്ഞാതര്‍ തീവെച്ചു

Posted by - May 8, 2018, 05:26 pm IST 0
കണ്ണൂര്‍: പള്ളൂരിലെ ബിജെപി ഓഫീസിന് അജ്ഞാതര്‍ തീവെച്ചു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.  ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.…

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ആർക്കൊപ്പം? വിശദീകരണവുമായി വെള്ളാപ്പള്ളി നടേശൻ

Posted by - May 23, 2018, 10:28 am IST 0
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കുമെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ . പ്രവർത്തകർ സ്വയം യുക്തമായ തീരുമാനം എടുക്കണമെന്നും തിരഞ്ഞെടുപ്പിൽ തങ്ങളുടേത് സമദൂരനിലപാടെന്നും, എസ്എൻഡിപിയോട്…

ആന്ധ്രപ്രദേശ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ ഹരിബാബു രാജിവെച്ചു

Posted by - Apr 17, 2018, 02:09 pm IST 0
അമരാവതി: ആന്ധ്രപ്രദേശിലെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ ഹരിബാബു രാജിവെച്ചു. ടി ഡി പി എന്‍ ഡി എ സഖ്യംവിട്ട പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍…

Leave a comment