അ​ഗ​സ്റ്റ വെ​സ്റ്റ്ലാ​ന്‍​ഡ്: സോണിയഗാന്ധിയുടെ പേര് മിഷേല്‍ പരാമര്‍ശിച്ചതായി ഇഡി

146 0

ന്യൂ​ഡ​ല്‍​ഹി: അ​ഗ​സ്റ്റ വെ​സ്റ്റ്ലാ​ന്‍​ഡ് അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ക്രി​സ്റ്റ്യ​ന്‍ മി​ഷേ​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യു​ടെ പേ​ര് പ​രാ​മ​ര്‍​ശി​ച്ചെ​ന്ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). കോ​ട​തി​യി​ലാ​ണ് ഇ​ഡി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സോ​ണി​യാ ഗാ​ന്ധി​യു​ടെ പേ​ര് പ​രാ​മ​ര്‍​ശി​ച്ച​തെ​ന്ന് ഇ​പ്പോ​ള്‍ വെ​ളി​പ്പെ​ടു​ത്താ​ന്‍ ക​ഴി​യി​ല്ല. ഇ​റ്റാ​ലി​യ​ന്‍ വ​നി​ത​യു​ടെ മ​ക​നെ​ക്കു​റി​ച്ചും പ​റ​ഞ്ഞെ​ന്നും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വെ​ളി​പ്പെ​ടു​ത്തി. 

മി​ഷേ​ല്‍ അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് കു​റി​പ്പ് ന​ല്‍​കി​യി​രു​ന്നെ​ന്നും അ​തി​നാ​ല്‍ അ​ഭി​ഭാഷ​ക​രെ കാ​ണാ​ന്‍ മി​ഷേ​ലി​നെ അ​നു​വ​ദി​ക്ക​രു​തെ​ന്നും ഇ​ഡി കോ​ട​തി​യ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ ദി​വ​സ​വും ഒ​രു മ​ണി​ക്കൂ​ര്‍ അ​ഭി​ഭാ​ഷ​ക​രെ കാ​ണാ​ന്‍ മി​ഷേ​ലി​ന് അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു. മി​ഷേ​ലി​നെ ഏ​ഴ് ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

അ​ഗ​സ്റ്റ വെ​സ്റ്റ്‍​ലാ​ന്‍​ഡി​ല്‍ നി​ന്നും 225 കോ​ടി രൂ​പ അ​ന​ധി​കൃ​ത​മാ​യി കൈ​പ്പ​റ്റി വി​വി​ഐ​പി ഹെ​ലി​കോ​പ്റ്റ​ര്‍ ക​രാ​ര്‍ ല​ഭി​ക്കു​ന്ന​തി​നാ​യി കൈ​ക്കൂ​ലി ഇ​ട​പാ​ടു​ക​ള്‍​ക്ക് ക്രി​സ്റ്റ്യ​ന്‍ മി​ഷേ​ല്‍ ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ര്‍​ത്തി​ച്ചെ​ന്ന​താ​ണ് മി​ഷേ​ലി​നെ​തി​രൊ​യ കു​റ്റം.

Related Post

ക്ഷേമപെന്‍ഷന്‍ കയ്യിട്ടുവാരിയിട്ടില്ല; ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കിയാല്‍ അന്വേഷിക്കും; പിണറായി വിജയന്‍

Posted by - Dec 29, 2018, 08:00 pm IST 0
തിരുവനന്തപുരം: ബിജെപിക്കും ആര്‍എസ്‌എസിനും വേണ്ടി രാഹുല്‍ഗാന്ധിയെ കൊച്ചാക്കിയവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാരെന്ന് പിണറായി വിജയന്‍. സ്ത്രീ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ഈ പ്രശ്നം ഉയര്‍ന്ന് വരാന്‍ ശബരിമലയിലെ…

ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍

Posted by - Nov 19, 2018, 02:02 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ഭക്തര്‍ക്ക് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലക്കണമെന്നും അദ്ദേഹം പറഞ്ഞു. കുഴപ്പക്കാരെ അറസ്റ്റ് ചെയ്യുന്നതിന്…

സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

Posted by - Dec 13, 2018, 08:22 am IST 0
തിരുവനന്തപുരം: ചര്‍ച്ചകളിലും പൊതുയോഗങ്ങളിലും സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയില്‍ എംഎല്‍എ വീണാ ജോര്‍ജിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങള്‍…

താല്‍ക്കാലിക ഡ്രൈവർമാരുടെ പിരിച്ചുവിടലിനെതിരെ കെഎസ്ആര്‍ടിസി അപ്പീൽ നൽകും

Posted by - Apr 10, 2019, 02:46 pm IST 0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി അപ്പീൽ നൽകും. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് നടപടി സ്വീകരിക്കാൻ കെഎസ്ആര്‍ടിസി…

പത്തോളം മലയാളി മാധ്യമ പ്രവര്‍ത്തകര്‍ എന്‍ഐഎ നിരീക്ഷണത്തില്‍

Posted by - May 7, 2018, 03:16 pm IST 0
കൊച്ചി: കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിന് വിവരങ്ങള്‍ കിട്ടുന്നുണ്ടെന്ന് ദേശീയ സുരക്ഷാ ഏജന്‍സിയുടെ(എന്‍ഐഎ) കണ്ടെത്തല്‍. വൈക്കത്തെ അഖില പ്രശ്‌നത്തിനു ശേഷമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ…

Leave a comment