കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ശ്രമം

103 0

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ശ്രമം. രണ്ട് കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടി. അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്നിറങ്ങിയ പിണറായി സ്വദേശി മുഹമ്മദ് ഷാനാണു പിടിയിലായത്. മൈക്രോ വേവ് അവനില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നിന്ന് പിടികൂടിയത്.

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിനു ശ്രമമുണ്ടായത്. മുഹമ്മദ് ഷാനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. ഇയാളെ വിളിക്കാന്‍ വിമാനത്താവളത്തില്‍ കാറില്‍ കാത്തിരുന്ന ആളുകളെയും കസ്റ്റഡിയിലെടുത്തു. ഈ മാസം 9ന് ആയിരുന്നു വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം.

Related Post

സംസ്ഥാനത്ത് കോംഗോ പനി

Posted by - Dec 3, 2018, 05:42 pm IST 0
തൃശ്ശൂര്‍: സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച്‌ ഒരാള്‍ ചികില്‍സയില്‍. വിദേശത്തു നിന്നും അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിക്കാണ് പനി റിപ്പോര്‍ട്ട് ചെയ്തത്. ഇദ്ദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍…

ശ്രീജിത്ത് കസ്‌റ്റഡി മരണം: കൊലപാതകമാണെന്ന് പുതിയ കണ്ടെത്തൽ

Posted by - Apr 14, 2018, 06:49 am IST 0
കസ്‌റ്റഡിയിലിരിക്കെ മരിച്ച എറണാകുളത്തുള്ള വരാപ്പുഴയിലെ ശ്രീജിത്ത് മരിക്കാനിടയായ സംഭവം കൊലപാതകമാണെന്ന് പുതിയ കണ്ടെത്തൽ. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് കസ്‌റ്റഡിയിൽ വെച്ച് ശ്രീജിത്തിനെ ക്രൂരമായി…

സര്‍ക്കാര്‍ വാശി പിടിച്ചാല്‍ സമരം ശക്തമാക്കുമെന്ന് വത്സന്‍ തില്ലങ്കേരി

Posted by - Nov 13, 2018, 09:15 pm IST 0
കണ്ണൂര്‍: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ വാശി പിടിച്ചാല്‍ സമരം ശക്തമാക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ജനുവരി 22വരെ സര്‍ക്കാര്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നും ഇതുമായി…

ശബരിമല; ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി

Posted by - Dec 15, 2018, 10:21 am IST 0
പമ്പ: ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഹൈക്കോടതി…

അ​ഞ്ച് ആ​ഡം​ബ​ര കാ​റു​ക​ള്‍ മോ​ഷ​ണം പോ​യി; പോ​ലീ​സ് അ​ന്വേ​ഷ​ണം ഊര്‍​ജി​തമാക്കി

Posted by - Jan 20, 2019, 11:57 am IST 0
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ വര്‍ക്ക്‌ ഷോപ്പില്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി എ​ത്തി​ച്ചി​രുന്ന അ​ഞ്ച് ആ​ഡം​ബ​ര കാ​റു​ക​ള്‍ മോ​ഷ​ണം പോ​യി. പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹി​യി​ലെ ന​ന്‍​ഗ്ലോ​യി​യി​ലെ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.…

Leave a comment