സനലിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി സുരേഷ് ഗോപി

144 0

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി നടനും എംപിയുമായ സുരേഷ് ഗോപി. വനിത വികസന കോര്‍പ്പറേഷനില്‍ വീട് പണയം വെച്ചെടുത്ത വായ്പ തിരിച്ചടക്കാന്‍ സഹായിക്കാമെന്നാണ് സുരേഷ് ഗോപി ഉറപ്പ് നല്‍കിയത്.

35 ലക്ഷം രൂപയുടെ ബാധ്യതയാണുള്ളത്.തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്. മൂന്ന് ലക്ഷം രൂപ നാളെ തന്നെ സുരേഷ് ഗോപി കോര്‍പ്പറേഷനില്‍ തിരിച്ചടക്കും. ഈ സാഹചര്യത്തില്‍ പലിശ ആവശ്യപ്പെടരുത്, ഇതിലൂടെ ജപ്തി ഒഴിവാക്കാനാകുമെന്നും അ്‌ദ്ദേഹം വ്യക്തമാക്കി.

കുടംബത്തിന്റെ ആവശ്യം ന്യായമാണ്. ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന ആവശ്യം അപലപനീയമാണ്. മുഖ്യമന്ത്രി ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നുമാണ് കരുതുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

Related Post

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവളെന്നാരോപിച്ച്‌ വഴിയാത്രക്കാരിയായ യുവതിയെ ജനക്കൂട്ടം മര്‍ദിച്ചു

Posted by - Jul 14, 2018, 11:25 am IST 0
മേളൂര്‍: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവളെന്നാരോപിച്ച്‌ വഴിയാത്രക്കാരിയായ യുവതിയെ ജനക്കൂട്ടം മര്‍ദിച്ചു. തനിക്ക് കഴിക്കാന്‍ വാങ്ങിയ ബിസ്‌കറ്റ് യുവതി കയ്യില്‍ പിടിച്ചിരുന്നു. ഇതു കണ്ട് കുട്ടികളെ പ്രലോഭിപ്പിച്ച്‌ കൊണ്ടു…

കേരളം സന്ദര്‍ശിക്കുന്ന സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് ബ്രിട്ടന്റെയും അമേരിക്കയുടെയും ജാഗ്രത നിര്‍ദേശം

Posted by - Jan 6, 2019, 07:35 am IST 0
കേരളം സന്ദര്‍ശിക്കുന്ന സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് ബ്രിട്ടന്റെയും അമേരിക്കയുടെയും ജാഗ്രത നിര്‍ദേശം. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്​നങ്ങള്‍​ നില നില്‍ക്കുന്ന സാഹചര്യത്തിലാണിത് . കേരളത്തിലെ അക്രമ സംഭവങ്ങള്‍…

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ

Posted by - Oct 8, 2018, 07:39 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് ജാ​ഗ്രതാ നിര്‍ദേശം. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ഒമാന്‍…

അമ്മയെയും രണ്ടുമക്കളെയും ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Oct 19, 2019, 04:13 pm IST 0
കൊച്ചി : അമ്മയെയും രണ്ടുമക്കളെയും ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു ശാസ്ത്രി നഗര്‍ സ്വദേശികളായ രാധാമണി, മക്കളായ സുരേഷ് കുമാര്‍, സന്തോഷ് കുമാര്‍ എന്നിവരെയാണ് കൊച്ചി…

Leave a comment