കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ന് വിവാഹിതനാകും

537 0

തിരുവനന്തപുരം: കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ന് വിവാഹിതനാകും. തിരുവനന്തപുരം സ്വദേശി ചാരുലതയാണ് വധു. രാവിലെ വിവാഹം രജിസ്റ്റര്‍ ചെയ്തതിന് ശേഷം വൈകീട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിപുലമായ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്. അഞ്ചു വര്‍ഷം രഹസ്യമായി സൂക്ഷിച്ച പ്രണയം ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് സഞ്ജു വെളിപ്പെടുത്തിയത്.

മാര്‍ ഈവാനിയോസ് കോളജില്‍ പഠിക്കുമ്പോള്‍ തന്‍റെ സഹപാഠിയായിരുന്ന ചാരുവിനെ ജീവിതപങ്കാളിയാക്കുന്നുവെന്നായിരുന്നു അദ്ദേഹം അന്നറിയിച്ചിരുന്നത്. തിരുവനന്തപുരത്തെ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് വിവാഹ ചടങ്ങുകള്‍. 'സാഞ്ചാവെഡ്ഡിംഗ്' (#SANCHAWEDDING) എന്നുള്ള ഹാഷ്‍ടാഗും സഞ്ജു-ചാരു വിവാഹത്തിന്‍റേതായി സോഷ്യല്‍മീഡിയയില്‍ വൈറലായികഴിഞ്ഞു. സാംസണ്‍ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റര്‍ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണ് ചാരുലത.

Related Post

ഐ പി എൽ മത്സരം തിരുവനന്തപുരം നടന്നേക്കും 

Posted by - Apr 9, 2018, 07:51 am IST 0
ഐ പി എൽ മത്സരം തിരുവനന്തപുരം നടന്നേക്കും  കാവേരി പ്രശ്‌നം മൂലം നിന്നുപോയ ചെന്നൈ സൂപ്പർ കിങ്‌സ് കളിക്കാനിക്കുന്ന ഐ പി എൽ ഹോം മത്സരങ്ങൾ തിരുവനന്തപുരം…

ഐപിഎല്ലിൽ ഇന്ന് ചെന്നൈ – രാജസ്ഥാൻ പോരാട്ടം

Posted by - Apr 11, 2019, 03:33 pm IST 0
ജയ്പൂര്‍: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി എട്ടിന് ജയ്പൂരിലാണ് മത്സരം. ആറ് കളിയിൽ അഞ്ചിലും ജയിച്ച് ലീഗിൽ ഒന്നാം സ്ഥാനത്താണ് ധോണിയുടെ…

യൂറോ കപ്പും വിഴുങ്ങി കൊറോണ :ഇനി അടുത്ത വര്‍ഷം

Posted by - Mar 18, 2020, 01:33 pm IST 0
ന്യൂഡല്‍ഹി:കോവിഡ്-19 ആശങ്കയുടെ പശ്ചാത്തലത്തിൽ  ഈ വര്‍ഷം നടക്കാനിരുന്ന യൂറോ 2020 ടൂര്‍ണമെന്റ് മാറ്റിവെയ്ക്കാന്‍ യൂറോപ്യന്‍ ഭരണസമിതി തീരുമാനിച്ചു. ചൊവ്വാഴ്ച യുവേഫയും യുവേഫ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ്…

ദേശീയ വനിതാ നീന്തല്‍താരം ആത്മഹത്യ ചെയ്തു 

Posted by - May 1, 2018, 07:55 am IST 0
കോല്‍ക്കത്ത: ദേശീയ വനിതാ നീന്തല്‍താരം മൗപ്രിയ മിത്ര (16) ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മൗപ്രിയ. തിങ്കളാഴ്ച രാവിലെ മൗപ്രിയ പിതാവിനൊപ്പം ചിന്‍സുര നീന്തല്‍ ക്ലബില്‍ പോയിവന്നതിനു…

ഏഷ്യ കപ്പ് ടി20യ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Posted by - Apr 27, 2018, 08:27 pm IST 0
മലേഷ്യയില്‍ ജൂണ്‍ 1നു ആരംഭിക്കുന്ന ഏഷ്യ കപ്പ് ടി20യ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്ക്വാഡിനെയാണ് ടൂര്‍ണ്ണമെന്റിനായി ഇന്ത്യ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാന്‍, ശ്രീലങ്ക,…

Leave a comment