രാഹുല്‍ ഈശ്വറിനെ പോലീസ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

241 0

പത്തനംതിട്ട: ഹിന്ദുമഹാസഭയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 14 ദിവസത്തേക്കാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തത്.

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ പമ്പയില്‍ തടഞ്ഞതും, പോലീസുകാരുടെ ജോലി തടസപ്പെടുത്തിയതിനെയും തുടര്‍ന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കേസില്‍ രാഹുലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച ജാമ്യം റദ്ധാക്കിയിരുന്നു.

തുടര്‍ന്ന് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് റാന്നി ഗ്രാമ ന്യായാലയത്തില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ധാക്കിയത്.റിമാന്‍ഡ് ചെയ്ത രാഹുലിനെ കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റി.

Related Post

12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍ 

Posted by - Feb 10, 2019, 08:33 pm IST 0
നിലമ്പൂര്‍: 12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയിലായി. വെള്ളയൂര്‍ പൂങ്ങോട് ത്വയ്യിബ് (30), ചെമ്പ്രാബ് (27) എന്നിവരാണ് പിടിയിലായത്. നിലമ്പൂരില്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോനും സംഘവുമാണ്…

ജനറൽ മാനേജർ വെടിയേറ്റു മരിച്ചു

Posted by - Mar 9, 2018, 01:22 pm IST 0
ജനറൽ മാനേജർ വെടിയേറ്റു മരിച്ചു ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് ഡെപ്യൂട്ടിജനറൽ മാനേജർ അമിത് പാണ്ഡെ (41) വീട്ടിൽനിന്നും ഏകദേശം ഒരുകിലോമീറ്റർ അകലെ തുറസായ സ്ഥലത്തു വെടിയേറ്റ്…

എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് മുസ്ലിംലീഗ് നേതാവ്

Posted by - Jul 5, 2018, 12:19 pm IST 0
മലപ്പുറം : എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് മുസ്ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍.കാമ്പസ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് എസ്ഡിപിഐയെ മുസ്ലിംലീഗ് നേതാവ് തള്ളിപ്പറഞ്ഞത്. ഇസ്ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. …

പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിൽ പ്രതിഷേധം

Posted by - Nov 19, 2018, 08:44 pm IST 0
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിൽ നാമജപ പ്രതിഷേധം. ശബരിമലയിലെ പ്രതിഷേധത്തില്‍ റിമാന്‍ഡിലായവരെ പൂജപ്പുര ജയിലിലേക്കാണ് കൊണ്ടുവരിക. ശബരിമലയിൽ നിന്നും ഇന്നലെ അറസ്റ്റ് ചെയ്ത 69 പേരെ…

10കോടിയുടെ കള്ളപ്പണവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി പിടിയിൽ

Posted by - Mar 30, 2019, 11:14 am IST 0
ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ ആന്റണി മാടശ്ശേരിയിൽ നിന്ന് പിടിച്ചെടുത്തത് 10 കോടി രൂപ. കണക്കിൽപ്പെടാത്ത പണമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെയാണ് എൻഫോഴ്സ്മെന്റ്…

Leave a comment