ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജന്‍ഡറുകളെ പൊലീസ് തടഞ്ഞു

192 0

എരുമേലി: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജന്‍ഡറുകളെ പൊലീസ് തടഞ്ഞു. എരുമേലിയില്‍ വച്ചാണ് പെണ്‍വേഷത്തിലെത്തിയ ഇവരെ തടഞ്ഞത്. പെണ്‍ വേഷം മാറ്റി വന്നാല്‍ പ്രവേശിപ്പിക്കാമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സുരക്ഷ ആവശ്യപ്പെട്ട് സര്‍ക്കാരിനെയും പത്തനംതിട്ട കലക്ടറേയും പൊലീസ് അധികാരികളെയും ഇവര്‍ സമീപിച്ചിരുന്നു.

എറണാകുളം സ്വദേശികളായ ഇവര്‍ മുന്‍ വര്‍ഷങ്ങളില്‍ സമാധാനപരമായി മല കയറിയിരുന്നുവെന്നും നിലവിലെ സംഘര്‍ഷ സാധ്യതകളുടെ പശ്ചാത്തലത്തില്‍ ഭയമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇത്തവണ പോലീസ് സുരക്ഷ ആവശ്യപ്പെട്ടത്. ഇവരെ കൂടാതെ എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിലെ നാല് ട്രാന്‍സ്‌ജെന്‍ഡേഴ്സും അനുമതി തേടി സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്. വ്രതാനുഷ്ഠാനത്തോടെയാണ് ശബരിമലയില്‍ കയറാന്‍ വരുന്നതെന്നും ഇവര്‍ പറഞ്ഞു.

ഇവരെ കൂടാതെ ശബരിമലയിലേക്ക് പോകാന്‍ തയ്യാറായി യുവതികളുടെ 30 അംഗ സംഘം തയ്യാറെടുക്കുന്നതായും വാര്‍ത്തകളുണ്ട്. ചെന്നൈ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മനിതി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഈ മാസം 23ന് ഇവരെത്തുക.

Related Post

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Posted by - Apr 21, 2018, 09:27 am IST 0
ഇടപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നൗഫൽ, മീര എന്നിവരാണ് മരിച്ചത്. വിവാഹമോചിതയായ മീരയും നൗഫലും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ മീരയ്ക്ക്…

മുംബൈയിൽ ലോക്കൽ ട്രെയിനിൽ യാത്രക്കാരി പ്രസവിച്ചു 

Posted by - Sep 15, 2019, 11:41 am IST 0
മുംബൈ: മുംബൈയിലെ ലോക്കൽ ട്രെയിനിൽ ഗർഭിണിയായ സ്ത്രീ ഒരു കുട്ടിക്ക് ജന്മം നൽകി. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് താനെ സ്റ്റേഷനിലേക്ക് യുവതി യാത്ര ചെയ്തപ്പോൾ…

മുംബൈ വിമാനത്താവളം അടച്ചു; ട്രെയിന്‍ ഗതാഗതം നിലച്ചു; അഞ്ചു ദിവസംകൂടി കനത്തമഴ തുടരുമെന്ന് മുന്നറിയിപ്പ്

Posted by - Jul 2, 2019, 10:14 am IST 0
മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴ വരുന്ന അഞ്ച് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ  മുന്നറിയിപ്പ്. വരുന്ന ദിവസങ്ങളിലും മഴ ശക്തി പ്രാപിക്കുമെന്നാണ്…

കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞു 30 പേര്‍ക്ക് പരിക്ക്

Posted by - Nov 9, 2018, 09:31 pm IST 0
കൊല്ലം: അടൂര്‍ – കൊട്ടാരക്കര റൂട്ടില്‍ ഇഞ്ചക്കാട്ട് കെഎസ്‌ആര്‍ടിസി ബസ് താഴ്‌ച്ചയിലേക്ക് മറിഞ്ഞു 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ദിലീപ് 

Posted by - Mar 11, 2018, 03:38 pm IST 0
വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ദിലീപ്  നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കരുതെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിൽ ഹർജി നൽകി മാര്‍ച്ച് 14ന് എണറാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്…

Leave a comment