തിരുവനന്തപുരത്ത് പൊലീസ്‌കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

178 0

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ്‌കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നടുറോഡില്‍ പൊലീസിനെ മര്‍ദ്ദിച്ച എസ്എഫ്‌ഐക്കാരെ അറസ്റ്റു ചെയ്യുന്നതില്‍ കന്റോണ്‍മെന്റ് പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് വന്നിരുന്നു.

പൊലീസുകാരെ ആക്രമിച്ച എസ്എഫ്‌ഐക്കാരെ രക്ഷിക്കാന്‍ കന്റോണ്‍മെന്റ് പൊലീസ് ശ്രമിച്ചെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെയും പ്രവര്‍ത്തകനായ ആരോമലിന്റെയും നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.

വിനയചന്ദ്രന്‍, ശരത് എന്നീ പൊലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവം അറിഞ്ഞതിന് പിന്നാലെ കന്റോണ്‍മെന്റ് സ്റ്റേഷനിലെ രണ്ട് അഡീഷണല്‍ എസ്‌ഐമാരുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ സ്ഥലത്തെത്തി. പക്ഷെ പ്രതികളെ പിടികൂടിയില്ല. പൊലീസുകാര്‍ നോക്കി നില്‍ക്കേ ബൈക്കുമെടുത്ത് അക്രമികള്‍ കടന്നു. കൂടുതല്‍ പൊലീസിനെ ആവശ്യപ്പെടുകയോ സ്ഥിഗതികള്‍ കണ്‍ട്രോള്‍ റൂമില്‍ കൃത്യമായി ധരിപ്പിക്കുകയോ ചെയ്തില്ലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നാല് പ്രതികളെ പൊലീസ് പിടികൂടിയത്.

Related Post

വനിതാ മതില്‍ ചരിത്ര സംഭവമായി മാറിയെന്ന് മന്ത്രി ജി.സുധാകരന്‍

Posted by - Jan 1, 2019, 01:28 pm IST 0
വനിതാ മതില്‍ ചരിത്ര സംഭവമായി മാറിയെന്ന് മന്ത്രി ജി.സുധാകരന്‍. പ്രതിപക്ഷം കക്ഷി രാഷ്ട്രീയത്തിന്റെ കണ്ണിലൂടെയാണ് പരിപാടിയെ കാണുന്നത്.ലിംഗ സമത്വം നടപ്പാക്കണമെന്ന ആഗ്രഹമുള്ള ആളാണ് ചെന്നിത്തലയെങ്കിലും രാഷ്ട്രീയ വിരോധം…

തൊടുപുഴയിൽ മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി

Posted by - Apr 6, 2019, 01:44 pm IST 0
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. നീണ്ട പത്ത് ദിവസം വെന്‍റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷമാണ് കേരളത്തിന്‍റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി കൊണ്ട് ഏഴ്…

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഹ​ര്‍​ത്താ​ല്‍

Posted by - Nov 17, 2018, 06:20 am IST 0
പ​ത്ത​നം​തി​ട്ട: കെ.​പി. ശ​ശി​ക​ല​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം. ഹി​ന്ദു ഐ​ക്യ​വേ​ദി​യും ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​മാ​ണ് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ന​ല്‍​കി​യ​ത്. രാ​വി​ലെ ആ​റു മു​ത​ല്‍…

തീര്‍ഥാടകര്‍ക്ക് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള ഇ-ടിക്കറ്റുകളുടെ കാലാവധി 48 മണിക്കൂര്‍ മാത്രം

Posted by - Nov 16, 2018, 10:05 pm IST 0
ശബരിമല തീര്‍ഥാടകര്‍ക്ക് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള ഇ-ടിക്കറ്റുകളുടെ കാലാവധി 48 മണിക്കൂര്‍ മാത്രം. നിലയ്ക്കല്‍ ബേസ് ക്യാമ്പിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഇവിടെ നിന്നും പമ്പയിലേക്കും തിരിച്ചുമുള്ള ഇ-ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്.…

Leave a comment