ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം അമിതാവ് ഘോഷിന് 

534 0

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരത്തിന് നോവലിസ്റ്റ് അമിതാവ് ഘോഷ് അര്‍ഹനായി. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് അവാര്‍ഡ്. 54ാം ജ്ഞാനപീഠ പുരസ്‌കാരമാണിത്. രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമാണിത്.

1956ല്‍ ബംഗാളില്‍ ജനിച്ച അമിതാവ് ഘോഷ് ഇംഗ്ലീഷ് നോവലുകളിലൂടെയാണ് ആസ്വാദക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയത്. ജീവിതത്തിലെ അതിമഹത്തായ ദിനമാണ് ഇതെന്നാണ് പുരസ്‌കാര വിവരം അറിഞ്ഞ് അമിതാവ് ഘോഷ് പ്രതികരിച്ചത്. താനേറ്റവും ആരാധിക്കുന്ന എഴുത്തുകാര്‍ ഇടംപിടിച്ചിട്ടുള്ള ജ്ഞാനപീഠ പുരസ്‌കാര പട്ടികയില്‍ ഉള്‍പ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അമിതാവ് ഘോഷ് പറഞ്ഞു.

Related Post

ജമ്മുകശ്മീരിലെ അനന്ത് നാഗില്‍ ഭീകരര്‍  ഗ്രനേഡാക്രമണം നടത്തി  .

Posted by - Oct 6, 2019, 11:19 am IST 0
ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത് നാഗില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു.  അനന്ത്‌നാഗില്‍ ഇന്നലെ രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ ഭീകരര്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു…

കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചൈനീസ് പര്യടനം റദ്ദാക്കി

Posted by - Feb 7, 2020, 04:35 pm IST 0
ബെയ്ജിങ്: കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ മാര്‍ച്ച് 14 മുതല്‍ 25 വരെ നടത്താനിരുന്ന ചൈനീസ് പര്യടനം റദ്ദാക്കി. ടോക്യോ ഒളിമ്പിക്‌സിന്റെ മുന്നൊരുക്കത്തിന്റെ…

5 സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു, ആരിഫ് മുഹമ്മദ് ഖാൻ പുതിയ കേരള ഗവർണ്ണർ 

Posted by - Sep 1, 2019, 01:57 pm IST 0
ന്യൂദൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് പ്രഖ്യാപിച്ച അഞ്ച് പുതിയ ഗവർണർമാരുടെ പട്ടികയിൽ ബിജെപിയുടെ തമിഴ്‌നാട് ബിജെപിയുടെ തലവൻ ഡോ. തമിഴ്സായ് സൗന്ദരരാജനും മുൻ കേന്ദ്രമന്ത്രി ബന്ദരു…

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഞായറാഴ്ച വിരമിക്കും; ഇന്ന് അവസാന പ്രവൃത്തി ദിവസം

Posted by - Nov 15, 2019, 10:33 am IST 0
ന്യൂ ഡൽഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഞായറാഴ്ച വിരമിക്കും. ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസമാണ്. അയോദ്ധ്യ, ശബരിമല സ്ത്രീ പ്രവേശനം…

ലിഗയുടെ മരണം കൊലപാതകം 

Posted by - Apr 26, 2018, 06:18 am IST 0
ലിഗയെന്ന വിദേശ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ചുപേർ അറസ്റ്റിലായി. കോവളം വാഴമുട്ടത് കണ്ടാൽ കാടുകൾക്കിടയിൽ മരിച്ച നിലയിൽകണ്ടെത്തിയ ലിഗ എന്ന വിദേശ വനിതയുടെ മരണം സ്വാഭാവിക മാറണമെല്ലെന്ന്…

Leave a comment