ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച

394 0

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. ജവഹര്‍ ടണല്‍ പ്രദേശത്താണ് മഞ്ഞുവീഴ്ച ഏറ്റവും കനത്തത്.

കഴിഞ്ഞ ദിവസങ്ങളിലായി ശ്രീനഗറില്‍ 1.6 ഉം പഹല്‍ഗാമിലെ മൈനസ് 2 ഉം ഗുല്‍മാര്‍ഗില്‍ 7.6 ഉം ആണ് ഏറ്റവും കുറഞ്ഞ താപനില. ലഡാക്ക് മേഖലയില്‍ മൈനസ് 6.2 ഉം കാര്‍ഗില്‍ മൈനസ് 7.3 ഡിഗ്രിയും രേഖപ്പെടുത്തിയിരുന്നു.

ബിനഹല്‍ മേഖലയിലെ മഞ്ഞുവീഴ്ച കാരണം തിങ്കളാഴ്ച ഉച്ചയ്ക്ക് ശ്രീനഗര്‍-ജമ്മു ഹൈവേ അടച്ചിരുന്നു. റോഡില്‍ കുന്നുകൂടിയ മഞ്ഞ് നീക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Related Post

കേരളാ സംഘത്തിന് ഗുജറാത്തിൽ സ്വീകരണം

Posted by - Oct 2, 2019, 12:10 pm IST 0
ഗുജറാത്ത് : മഹാത്മാ ഗാന്ധിയുടെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് കേന്ദ്ര ജലശക്തി സംഘടിപ്പിച്ച സ്വച്ഛ്‌ ഭാരത് ദിവസ് ആഘോഷപരിപാടികളിൽ പങ്കെടുക്കാനായി  ഗുജറാത്തിലെത്തിയ കേരളാ സംഘത്തിന് സ്വീകരണം നൽകി.  ഗുജറാത്ത്…

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക സംഘര്‍ഷം

Posted by - Sep 12, 2019, 10:22 am IST 0
ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഇരുരാജ്യങ്ങളിലേയും സൈനികര്‍ തമ്മില്‍ ബുധനാഴ്ച കിഴക്കന്‍ ലഡാക്കില്‍ നേരിയ തോതിൽ  സംഘര്‍ഷമുണ്ടായി. അരുണാചല്‍ പ്രദേശില്‍ അടുത്ത മാസം ഇന്ത്യന്‍ സൈന്യത്തിന്റെ…

കാശ്മീരിലേക്കുളള 'വന്ദേ ഭാരത് എക്സ്പ്രസ്സ്' അമിത് ഷാ ഉത്‌ഘാടനം ചെയ്തു

Posted by - Oct 3, 2019, 02:51 pm IST 0
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ തീവണ്ടി സർവീസായ 'വന്ദേ ഭാരത് എക്സ്പ്രസ്സ്' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ന്യൂഡൽഹിയിൽ  നിന്നും ഫ്ലാഗ് ഓഫ്‌ ചെയ്തു. ഡൽഹിക്കും…

തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ  വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

Posted by - Feb 10, 2019, 09:27 am IST 0
കൊല്‍ക്കത്ത : ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത് ബിശ്വാസ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും ബിശ്വാസിനെ പിന്നില്‍…

സൈന്യത്തില്‍ സ്ത്രീകൾക്ക്  സ്ഥിരംകമ്മീഷന്‍ പദവി നല്‍കണം- സുപ്രീംകോടതി

Posted by - Feb 17, 2020, 01:39 pm IST 0
ന്യൂഡല്‍ഹി: സൈന്യത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നാവികസേനയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലെ എല്ലാ വനിതാ ഉദ്യോഗസ്ഥര്‍ക്കും സ്ഥിരം കമ്മീഷന്‍…

Leave a comment