ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്

235 0

തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാകും ഇക്കാര്യത്തില്‍ കളക്ടര്‍ അന്തിമ തീരുമാനമെടുക്കുക.

നാലിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അര്‍ധ രാത്രിയാണ് അവസാനിക്കുക. സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളില്‍ അയവു വരുത്തിയെങ്കിലും വാവര് നട ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബാരിക്കേടുകള്‍ മാറ്റിയിരുന്നില്ല. എന്നാല്‍ വാവര് നട അടക്കമുള്ള ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണിപ്പോള്‍. തീര്‍ഥാടകര്‍ക്ക് രാത്രിയുള്ള നിയന്ത്രണങ്ങളും കോടതി എടുത്തു കളഞ്ഞിട്ടുണ്ട്.

Related Post

സൈബര്‍ ആക്രമണം; സുനിത ദേവദാസിന്റെ പരാതിയില്‍ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു

Posted by - Feb 10, 2019, 09:15 pm IST 0
തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിനിരയായ മാധ്യമപ്രവര്‍ത്തക സുനിത ദേവദാസിന്റെ പരാതിയില്‍ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ അപമാനിച്ചതായി കാട്ടി സുനിത ദേവദാസ് നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്താന്‍…

ബിജെപിയുടെ സമരപ്പന്തലില്‍ ഓടിക്കയറി ആത്മഹത്യാ ശ്രമം

Posted by - Dec 13, 2018, 08:26 am IST 0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ഉള്ള ബി ജെ പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാ ശ്രമം നടന്നു . മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായര്‍ ആണ് ആത്മഹത്യയ്ക്ക്…

ശബരിമലയില്‍ ആചാരലംഘനം റിപ്പോര്‍ട്ട്

Posted by - Nov 10, 2018, 03:32 pm IST 0
കൊച്ചി: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമെന്ന് ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അറിയിച്ചു . ശബരിമല ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകളെ തടയുന്നത്…

വികെ ശ്രീരാമന്‍ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം: യുവാവിന് കിട്ടിയത് എട്ടിന്റെ പണി

Posted by - Jul 8, 2018, 10:39 am IST 0
കോഴിക്കോട്: നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്‍ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ബംഗളൂരുവില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന…

യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Posted by - Dec 25, 2018, 04:25 pm IST 0
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ രംഗത്ത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു കൊണ്ടാണ് താന്‍ അഭ്യര്‍ഥിക്കുന്നതെന്നും ലക്ഷകണക്കിന് ഭക്തര്‍…

Leave a comment