കോണ്‍ഗ്രസിന്റെ വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിച്ച്‌ സച്ചിന്‍ പൈലറ്റ്

265 0

ജയ്പുര്‍ : കോണ്‍ഗ്രസിന്റെ വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിച്ച്‌ സച്ചിന്‍ പൈലറ്റ്. രാജസ്ഥാനില്‍ നിലവിലെ ഭരണത്തിന്‍ കീഴില്‍ മനം മടുത്ത് ജനങ്ങള്‍ മാറി ചിന്തിച്ചു. ഇക്കാലയളവില്‍ ഇവര്‍ക്കായി കോണ്‍ഗ്രസ് നടത്തിയ പോരാട്ടങ്ങളും ഫലം കണ്ടുവെന്നാണ് വിജയം നല്‍കുന്ന സൂചന. ബിജെപിയെ തിരസ്കരിച്ച ജനങ്ങളുടെ അനുഗ്രഹമാണീ വിജയം അത് അവര്‍ക്ക് തന്നെ സമര്‍പ്പിക്കുന്നു. സച്ചിന്‍ പൈലറ്റ് പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്ബോള്‍ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വ്യക്തമാക്കിയ സച്ചിന്‍, അന്തിമഫലം വരുന്നത് വരെ കാത്തിരിക്കാമെന്നും അറിയിച്ചു. രാജസ്ഥാനിലെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുമോ എന്ന കാര്യം സംബന്ധിച്ച്‌ ഇപ്പോള്‍ പറയാനാകില്ലെന്നും ഹൈക്കാമാന്‍ഡും രാഹുല്‍ ഗാന്ധിയുമാണ് തീരുമാനിക്കുന്നതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. അറിയിച്ചു

Related Post

നിലയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യ്ത് നീക്കി

Posted by - Dec 17, 2018, 04:15 pm IST 0
പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യ്ത് നീക്കി. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയുടെ നേതൃത്വത്തിലുള്ള എട്ടു പേരാണ് നിരോധനാജ്ഞ…

പട്ടാപകല്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

Posted by - May 10, 2018, 02:00 pm IST 0
പുറത്തൂര്‍ : കൂട്ടായിയില്‍ പട്ടാപകല്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. സി.പി.എം പ്രവര്‍ത്തകനായ അരയന്‍ കടപ്പുറം കുറിയന്റെ പുരക്കല്‍ ഇസ്മായിലിനാണ്( 39) വെട്ടേറ്റത്.  ഇരുകാലുകള്‍ക്കും തലക്കും ഗുരുതരമായി പരിക്കേറ്റ…

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍ 

Posted by - Oct 24, 2018, 08:48 pm IST 0
ശബരിമല ആര്‍ക്കും സ്ത്രീധനം കിട്ടിയതോ ആരുടെയും സ്വകാര്യസ്വത്തോ അല്ല എന്നത് കൂടി മുഖ്യമന്ത്രി മനസിലാക്കണമെന്ന് ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് രാഹുലിന്റെ പ്രതികരണം.ശബരിമല…

സി.പി.എം പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്

Posted by - Jul 6, 2018, 12:16 pm IST 0
കണ്ണൂര്‍: തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്. ആര്‍.എസ്.എസുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. തലശ്ശേരി പെരിങ്കളത്ത് ലിനേഷിന്‍റെ വീടിന് നേരെയാണ് ബോബേറുണ്ടായത്. 

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പി.എസ്‌.സി അംഗം പങ്കെടുത്തത്‌ വിവാദമാകുന്നു

Posted by - Apr 22, 2018, 07:07 am IST 0
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പി.എസ്‌.സി അംഗം പങ്കെടുത്തത്‌ വിവാദമാകുന്നു. സി.പി.എം. സംസ്‌ഥാന സമിതി അംഗവും മുന്‍ എം.എല്‍.എയുമായ വി. ശിവന്‍കുട്ടിയുടെ ഭാര്യ ആര്‍. പാര്‍വതീദേവിയും പാര്‍ട്ടി കോണ്‍ഗ്രസില്‍…

Leave a comment