തൃശൂരില്‍ മൂന്നു പേര്‍ക്കു കുഷ്ഠരോഗം; രോഗം പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുമെന്ന് ആരോഗ്യവകുപ്പ്

250 0

തൃശൂര്‍: തൃശൂരില്‍ മൂന്നു പേര്‍ക്കു കുഷ്ഠരോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ കുഷ്ഠരോഗികളെ കണ്ടെത്താനുള്ള സര്‍വേയിലാണു രോഗം സ്ഥിരീകരിച്ചത്. 500 പേരെയാണു പരിശോധനയ്ക്കു വിധേയരാക്കിയത്.രോഗം സ്ഥിരീകരിച്ചവരില്‍ പന്ത്രണ്ടുവയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. മറ്റൊരാള്‍ കുടിയേറ്റ തൊഴിലാളിയാണ്.

ഇവരുടെയെല്ലാം ശരീരത്തില്‍ കണ്ട പാടുകള്‍ പരിശോധിച്ചപ്പോഴാണു കുഷ്ഠരോഗത്തിന്റെ പ്രാരംഭഘട്ടമാണെന്നു മനസിലായത്. തുടര്‍ന്നു ചികിത്സ ആരംഭിച്ചു. രോഗം പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

എട്ടു ജില്ലകളില്‍ കുഷ്ഠരോഗം പടരുന്ന പശ്ചാത്തലത്തിലാണു കുഷ്ഠരോഗ നിര്‍മ്മാര്‍ജന യജ്ഞം നടത്തുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ്, കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സര്‍വേ.

Related Post

ഇരപതോളം വീടുകളില്‍ രക്തക്കറ: രക്തം കഴുകിയതിന് ശേഷവും അസഹ്യമായ ഗന്ധം; ജനങ്ങള്‍  പരിഭ്രാന്തിയില്‍ 

Posted by - Oct 26, 2018, 07:51 am IST 0
കൊച്ചി: എളമക്കരയില്‍ ഇരപതോളം വീടുകളില്‍ രക്തക്കറ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. എളമക്കര പുതുക്കലവട്ടം മാക്കാപ്പറമ്പിലാണ് ഇരുപതോളം വീടുകളുടെ ചുമരുകളില്‍ രാവിലെ രക്തം തെറിച്ച നിലയില്‍ കണ്ടത്. സമീപത്ത്…

ഇടവിട്ടുള്ള മഴ: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്‍

Posted by - May 11, 2018, 09:05 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ആരംഭിച്ചതോടെ പൊതുജനങ്ങ‍‍ള്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ കരുതലോടെയിരിക്കണമെന്ന് ആരോഗ്യ വകുപ്പ്‍. പകര്‍ച്ചപ്പനികള്‍ അപകടകാരികളായതിനാല്‍ സ്വയം ചികിത്സിക്കാതെ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണം.…

അന്റോപ് ഹിൽ ശാഖാ 21 മത് വാർഷികം ആഘോഷിക്കുന്നു .

Posted by - Mar 17, 2018, 04:43 pm IST 0
അന്റോപ് ഹിൽ ശാഖാ 21 മത് വാർഷികം ആഘോഷിക്കുന്നു . ശ്രീ നാരായണ ധർമ്മ പരിപാലന യോഗം മുംബൈ -താനേ യൂണിയനിൽ പെട്ട 3854 നമ്പർ അന്റോപ്…

കെ.സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക്കൂടി നീട്ടി

Posted by - Dec 6, 2018, 01:10 pm IST 0
പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക്കൂടി നീട്ടി. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. ചിത്തിര ആട്ട പൂജ ദിവസം…

ശ്രീജിത്ത് മരണം; പുതിയ വഴിത്തിരിവുകൾ

Posted by - Apr 22, 2018, 09:03 am IST 0
ശ്രീജിത്ത് മരണം പുതിയ വഴിത്തിരിവുകൾ വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.ഐ ദീപക് കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വടക്കൻ പറവൂർ…

Leave a comment