അര്‍ണബ് ഗോസ്വാമിക്ക് സമന്‍സ്

149 0

ന്യൂഡല്‍ഹി : മാനനഷ്ടക്കേസില്‍ റിപബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സമന്‍സ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്. തിരുവനന്തപുരം കോടതിയില്‍ അര്‍ണബ് ഗോസ്വാമി നേരിട്ട് ഹാജരാകണം.

ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് റിപബ്ലിക് ടിവി സംപ്രേഷണം ചെയ്ത വാര്‍ത്തകളില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടായിരുന്നു എന്ന ശശി തരൂര്‍ എം.പിയുടെ പരാതിയിലാണ് നടപടി.

2017 ജൂണിലാണ് തരൂര്‍ പരാതി നല്‍കിയത്. അര്‍ണബ് ഗോസ്വാമിക്കെതിരെ പ്രഥമ ദൃഷ്ട്യാ കേസ് ഉണ്ടെന്നും നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. അര്‍ണബിനോട് ഫെബ്രുവരി 28ന് കോടതിയില്‍ ഹാജാരാകാനാണ് കോടതി ഉത്തരവിട്ടത്.

Related Post

നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു

Posted by - Dec 13, 2018, 07:34 pm IST 0
തിരുവനന്തപുരം: കേരള സര്‍വകലാശാലയും മഹാത്മാ ഗാന്ധി സര്‍വകലാശാലയും ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. നാളെ നടത്താനിരുന്ന ഒന്ന് മുതല്‍ പത്ത് വരെയുള്ള…

ശ്രീജിത്ത് കസ്റ്റഡി മരണം എസ്.ഐക്ക് ജാമ്യം നിഷേധിച്ചു 

Posted by - Apr 24, 2018, 08:15 am IST 0
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നാലാം പ്രതിയായ എസ്.ഐ ദീപക് കുമാർ പറവൂർ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. കേസ് ഗൗരവമേറിയതാണെന്നും ഇപ്പോൾ ജാമ്യം…

പത്മകുറിനെ ന്യായീകരിച്ച്‌ കാനം രാജേന്ദ്രന്‍

Posted by - Dec 26, 2018, 11:17 am IST 0
തിരുവനന്തപുരം: പത്മകുറിനെ ന്യായീകരിച്ച്‌ കാനം രാജേന്ദ്രന്‍ രംഗത്ത്. ശബരിമലയിലേയ്ക്ക് യുവതികള്‍ വരരുതെന്ന ദേവസ്വം ബോര്‍ഡിന്റെ പ്രസ്ഥാവനയെ കുറ്റം പറയാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. യുവതീ പ്രവേശനത്തിന് പറ്റിയ സാഹചര്യം…

കെ.എം.ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

Posted by - Nov 27, 2018, 03:57 pm IST 0
ന്യഡല്‍ഹി:  കെ.എം.ഷാജിയെ അഴീക്കോട് എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. അപ്പീല്‍ തീരുമാനം വരും വരെയാണ് സ്റ്റേ. ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍…

കണ്ണൂരില്‍ അക്രമപരമ്പരക്കു തുടക്കമിട്ടത് സി. പി. എം നേതൃത്വം ;  കെ സുരേന്ദ്രന്‍

Posted by - Jan 5, 2019, 10:05 am IST 0
കോഴിക്കോട്: കണ്ണൂരില്‍ അക്രമപരമ്പരക്കു തുടക്കമിട്ടത് സി. പി. എം നേതൃത്വമാണെന്നും സംസ്ഥാനത്ത് ഹിന്ദു വേട്ട നടക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പൊലീസ് പലയിടത്തും…

Leave a comment