ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്ക് തുടരും

185 0

കൊച്ചി: കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്ക് തുടരും. ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് തുടരുമെന്ന് തൊഴിലാളി നേതാക്കള്‍ അറിയിച്ചത്.

വേതന വര്‍ധനവ് നടപ്പാക്കുക, കമ്മീഷന്‍ നിരക്ക് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ഇന്നലെ രാത്രി മുതലാണ് ഓണ്‍ലൈന്‍ ടാക്‌സി യൂണിയനുകള്‍ പണിമുടക്ക് തുടങ്ങിയത്.

പണിമുടക്കിനെ തുടര്‍ന്ന് ജില്ല ലേബര്‍ കമ്മീഷന്‍ തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഓണ്‍ലൈന്‍ ടാക്‌സി കമ്ബനി പ്രതിനിധികള്‍ പങ്കെടുത്തില്ല. തുടര്‍ന്നാണ് സംസ്ഥാന ലേബര്‍ കമ്മീഷന് തൊഴിലാളി യൂണികളുമായി ചര്‍ച്ച നടത്തുമെന്ന തീരുമാനം എത്തിയത്.

അതേസമയം സംസ്ഥാനത്തെ മോട്ടോര്‍ വാഹന നിയമത്തിന്റെ കീഴില്‍ വരാത്തതിനാല്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.

Related Post

കനത്ത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും സാധ്യത 

Posted by - Sep 26, 2018, 10:18 pm IST 0
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്‌ക്ക് സാദ്ധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്കും തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍…

സ് ഐ ഇ സ്  ൽ ബഹിരാകാശ സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രദർശനം

Posted by - Sep 19, 2019, 06:09 pm IST 0
  കെ.എ.വിശ്വനാഥൻ മുംബൈ: മതുങ്കയിലെ സ് ഐ ഇ സ്  ഹൈസ്‌കൂൾ, ഐ സ് ർ ഓ യുമായി സഹകരിച്ച് സെപ്റ്റംബർ 18 മുതൽ മുംബൈയിലെ മാതുങ്കയിലെ…

നെയ്യാറ്റിന്‍കര കൊലപാതക കേസിലെ പ്രതി ഡിവൈഎസ്പി പി ആത്മഹത്യ ചെയ്തു

Posted by - Nov 13, 2018, 12:47 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതക കേസിലെ പ്രതി ഡിവൈഎസ്പി പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു. കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനു ശേഷം വധക്കേസില്‍ ഡിവൈഎസ്പി…

സെെന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ; 4 ഭീകരരെ വധിച്ചു

Posted by - Dec 29, 2018, 07:57 pm IST 0
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സെെന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 4 ഭീകരരെ വധിച്ചു. ഇന്ന് രാവിലെ ഭീകരരുടെ സാന്നിധ്യം മനസിലാക്കി പുല്‍വാമയില്‍ സെെന്യം വളയുകയായിരുന്നു. തുടര്‍ന്ന് ഹന്‍ജാന്‍…

പന്തളം കൊട്ടാരാത്തിന്‍റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ദേവസ്വം പ്രസിഡന്‍റ്

Posted by - Jan 20, 2019, 01:04 pm IST 0
തിരുവനന്തപുരം: ശബരിമലയിലെ പ്രശ്നപരിഹാരത്തിനായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പന്തളം കൊട്ടാരാത്തിന്‍റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാര്‍. ശബരിമലയെ കലാപഭൂമിയാക്കാതിരിക്കാനുള്ള ഇടപെടലുകളാണ് ദേവസ്വം ബോര്‍ഡ്  തുടക്കം മുതല്‍…

Leave a comment