കെ.സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക്കൂടി നീട്ടി

177 0

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക്കൂടി നീട്ടി. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. ചിത്തിര ആട്ട പൂജ ദിവസം സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ കേസിലാണ് നടപടി.

കഴിഞ്ഞമാസം 17ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു. ചിത്തിരആട്ട വിശേഷ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ അമ്ബത്തിരണ്ടുകാരിക്കെതിരെയുണ്ടായ പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോനോചനയുണ്ടെന്നും അതില്‍ കെ സുരേന്ദ്രന്‍ പങ്കാളിയാണെന്നുമാണ് ആരോപണം .എന്നാല്‍ പൊലീസിന്റേത് കെട്ടുകഥയാണെന്നും തന്റെ പങ്കാളിത്തം ഉറപ്പിക്കാന്‍ പൊലീസിന്റെ കയ്യില്‍ തെളിവില്ലെന്നും സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു

സുരേന്ദ്രന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. ശബരിമല ആക്രമണ ഗൂഢാലോചന കേസ് നിലനില്‍ക്കും. സുരേന്ദ്രന്‍ നിയമം കൈയിലെടുത്തുവെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാനാകില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. എത്രനാള്‍ ഇങ്ങനെ കസ്റ്റഡി തുടരുമെന്നും കോടതി ചോദിച്ചു.

Related Post

റബ്ബര്‍ കൃഷി പരിസ്ഥിതി തകര്‍ക്കുമെന്ന് പിസി ജോര്‍ജ്

Posted by - Dec 4, 2018, 04:33 pm IST 0
തിരുവനന്തപുരം: റബ്ബര്‍ കൃഷി പരിസ്ഥിതി തകര്‍ക്കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സബ്‌സിഡി നല്‍കരുതെന്നും പരിസ്ഥിതിയെ നശിപ്പിക്കുന്ന…

മലയോരത്തും സംഘര്‍ഷസാധ്യത ; ഇരിട്ടിയില്‍ കര്‍ശന പരിശോധന

Posted by - Jan 5, 2019, 11:02 am IST 0
ഇരിട്ടി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം നടക്കുന്ന അക്രമസംഭവങ്ങള്‍ കണക്കിലെടുത്ത് ഇരിട്ടി പൊലീസ് സര്‍ക്കിള്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. ആയുധങ്ങള്‍ക്കും ബോംബുകള്‍ക്കുമായാണ് പരിശേധന…

ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണ ചുമതല തിരുവനന്തപുരം റെയ്ഞ്ച് എസ് പി ജയശങ്കറിന്

Posted by - Dec 4, 2018, 04:30 pm IST 0
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയുള്ള വിജിലന്‍സ് അന്വേഷണ ചുമതല തിരുവനന്തപുരം റെയ്ഞ്ച് എസ് പി ജയശങ്കറിന്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് നടത്തിയ…

നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ 

Posted by - Mar 14, 2018, 08:20 am IST 0
നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ  നടിയെ ആക്രമിച്ച കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു മുതൽ വിചാരണ നടപടികൾ തുടങ്ങും. പൾസർ സുനിക്കും എട്ടാം…

യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

Posted by - Oct 4, 2018, 09:26 am IST 0
താനൂര്‍: മലപ്പുറം താനൂര്‍ ഓമച്ചപ്പുഴയില്‍ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. അഞ്ചുടി സ്വദേശി സവാദ് (40) ആണ് കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Leave a comment