ബ്രഹ്മാണ്ട ചലച്ചിത്രം 2.0 തിയറ്ററുകളിലെത്തി

250 0

രജനീകാന്ത് ഷങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന ബ്രഹ്മാണ്ട ചലച്ചിത്രം 2.0 തിയറ്ററുകളിലെത്തി. ആരവങ്ങളും ആഘോഷങ്ങളുമായാണ് ആരാധകര്‍ സ്റ്റെല്‍ മന്നന്റെ ചിത്രത്തെ വരവേറ്റത്. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. കേരളത്തില്‍ 450 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. എമി ജാക്‌സനാണ് നായിക. നീരവ് ഷാ ഛായാഗ്രഹണം. റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം ചെയ്യുന്ന ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചതും മികച്ച ടീമാണ്.

Related Post

നാഗ ചൈതന്യ സാമന്ത ചിത്രം മജിലി തീയേറ്ററുകളിൽ

Posted by - Apr 5, 2019, 04:08 pm IST 0
തെന്നിന്ത്യൻ താരദമ്പതികളായ നാഗ ചൈതന്യയും സാമന്തയും വിവാഹത്തിനു ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് മജിലി. ഇന്ന് തീയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്. ഭാര്യയും ഭര്‍ത്താവുമായിട്ടാണ് താരദമ്പതികള്‍ ചിത്രത്തില്‍…

രജനീകാന്തും നയൻതാരയും ഒന്നിക്കുന്ന ദർബാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Posted by - Apr 9, 2019, 04:45 pm IST 0
സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായെത്തുന്ന ദർബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു . സംവിധായകൻ എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക.  എ ആർ…

റിമി ടോമി വിവാഹമോചിതയായി; തീരുമാനം ഭര്‍ത്താവിനൊപ്പം പരസ്പരസമ്മതപ്രകാരം സമര്‍പ്പിച്ച ഹര്‍ജിയില്‍  

Posted by - May 8, 2019, 09:48 am IST 0
കൊച്ചി: ഗായികയും നടിയുമായ റിമി ടോമി വിവാഹമോചിതയായി. ഭര്‍ത്താവ് റോയ്സ് കിഴക്കൂടനുമൊത്ത് പരസ്പര സമ്മതപ്രകാരം സമര്‍പ്പിച്ച സംയുക്തവിവാഹ മോചന ഹര്‍ജിയാണ് എറണാകുളം കുടുംബ കോടതി അനുവദിച്ചത്. ഏപ്രില്‍…

 പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി.  

Posted by - May 5, 2019, 10:50 pm IST 0
നടിയും അവതാരകയുമായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും വിവാഹിതരായി. ചൊവ്വരപ്പള്ളിയില്‍ വച്ചാണ് വിവാഹം നടന്നത്. തുടര്‍ന്ന് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് വിവാഹസത്കാരം…

പിഎം മോദി തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന്റെ പിറ്റേന്ന് തീയറ്ററുകളില്‍  

Posted by - May 3, 2019, 07:18 pm IST 0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള സിനിമ പിഎം മോദി ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിറ്റേന്ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നേരത്തെ ഏപ്രില്‍ 11ന് ചിത്രം…

Leave a comment