കെ സുരേന്ദ്രന് വീണ്ടും നിരാശ; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി

153 0

പത്തനംതിട്ട; ജാമ്യം തേടി കോടതിയെ സമീപിച്ച ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് വീണ്ടും നിരാശ. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.

ശബരിമലയില്‍ ചിത്തിര ആട്ടവിശേഷ ദിവസത്തില്‍ ദര്‍ശനത്തിനെത്തിയ അന്‍പത്തിരണ്ടുകാരിയായ ഭക്തയെ തടഞ്ഞ് ആക്രമിച്ചുവെന്ന കേസിലാണു സുരേന്ദ്രനെ പ്രതി ചേര്‍ത്തിരിക്കുന്നത്. വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള കേസില്‍ ഡിസംബര്‍ ആറു വരെയാണു റാന്നി ഗ്രാമന്യായാലയ കോടതി റിമാന്‍ഡ് ചെയ്തത്.

പിന്നീട് റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു. തുടര്‍ന്നാണ് സുരേന്ദ്രന്‍ ജില്ലാ കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച രാത്രിയില്‍ സുരേന്ദ്രനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരുന്നു.

Related Post

ജസ്നയുടെ തിരോധാനം : പുതിയ വെളിപ്പെടുത്തലുമായി സഹപാഠി

Posted by - Jun 26, 2018, 08:40 am IST 0
പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിന്റെ (20) തിരോധാനത്തില്‍ സംശയം വെളിപ്പെടുത്തി സഹപാഠി. ജസ്‌നയെ കാണാതായ സംഭവത്തില്‍ വിമര്‍ശനവുമായി…

വിദേശ വനിതയുടെ കൊലപാതകം വഴിത്തിരിവിലേക്ക് 

Posted by - May 8, 2018, 01:52 pm IST 0
തിരുവനന്തപുരം : വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്. പ്രതികളായ ഉമേഷ്, ഉദയൻ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കേസുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെക്കുറിച്ചുള്ള വിവരങ്ങൾ…

ജനുവരി ഒന്നിന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

Posted by - Dec 31, 2018, 09:41 am IST 0
കൊച്ചി: കരുനാഗപ്പളളി യാഡിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ജനുവരി ഒന്നിന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. തിരുവനന്തപുരം മധുര അമൃത എക്‌സ്പ്രസ് രാത്രി 10ന് പകരം 12നായിരിക്കും തിരുവനന്തപുരത്ത് നിന്ന്…

സൈനികന്റെ വീട് ആക്രമിച്ച കേസ്: സംഭവം കൊല്ലത്ത് 

Posted by - Jul 8, 2018, 01:32 pm IST 0
കൊല്ലത്ത് സൈനികന്റെ വീട് ആക്രമിച്ചു. സംഭവത്തില്‍  5 എസ് ഡി പി ഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. കൊല്ലത്ത് നിന്നെത്തിയ അന്വേഷണ സംഘമാണ് കണ്ണൂരില്‍ നിന്ന്  എസ്…

തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്‌ 

Posted by - May 23, 2018, 07:38 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധന പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. ഇന്ധന വില കുറയ്ക്കുന്നത് സംബന്ധിച്ച്‌ എണ്ണക്കമ്പിനികളുമായി കേന്ദ്ര…

Leave a comment