ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ ഡ്രൈവര്‍ മരിച്ചു

206 0

മുംബൈ: മുംബൈയിലെ വഡാലയില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തില്‍ ഡ്രൈവര്‍ മരിച്ചു. വഡാലയിലെ ഭക്തി പാര്‍ക്കിന് സമീപത്ത് രാത്രി പത്തോടെയായിരുന്നു അപടം. സംഭവത്തെ തുടര്‍ന്ന് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ അണച്ചു.

മെത്തനോയില്‍ നിറച്ചിരുന്ന ടാങ്കറാണ് പൊട്ടിത്തെറിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും ടാങ്ക് പൂര്‍ണ്ണമായും തീ പടര്‍ന്നിരുന്നു. ലോറിയില്‍ വച്ച്‌ തന്നെ ഡ്രൈവര്‍ മരിച്ചു. സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയതായി അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ എ.എച്ച്‌.സാവന്ത് വ്യക്തമാക്കി.
 

Related Post

താമരശ്ശേരി ചുരത്തില്‍ ഗതാഗതം താറുമാറായി

Posted by - Dec 25, 2018, 10:40 am IST 0
കോഴിക്കോട്: ചരക്ക് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ താമരശ്ശേരി ചുരത്തില്‍ ഗതാഗതം താറുമാറായി. ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് ചരക്കുമായി വരുന്ന ലോറിയും കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ചരക്കു…

മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരിച്ചു

Posted by - Dec 5, 2018, 09:30 pm IST 0
തൃശൂര്‍: തൃശൂരില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരിച്ചു. മണിപ്പാലിലേക്ക് അയച്ച രക്ത സാമ്ബിളിന്റെ പരിശോധനാ ഫലത്തിലാണ് ഇത് വ്യക്തമായത്. കഴിഞ്ഞ മാസമായിരുന്നു മലപ്പുറം സ്വദേശി…

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

Posted by - Nov 21, 2018, 08:05 pm IST 0
തിരുവനന്തപുരം : ശബരിമലയില്‍ തുടരുന്ന നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ശബരിമല തീര്‍ത്ഥാടനം സുഖമമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതിനിടെ ശബരിമലയില്‍…

പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ് 

Posted by - Nov 14, 2018, 10:51 am IST 0
കൊച്ചി : പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്. തിരുവന്തപുരത്ത് ഇന്ന് പെട്രോളിന്റെ വില 80.77 രൂപയും ഡീസലിന്റെ വില 77.41 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയില്‍…

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

Posted by - Jun 12, 2018, 08:25 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 16 പൈസ കുറഞ്ഞ് 79.53 രൂപയും ഡീസലിന് 11 പൈസ കുറഞ്ഞ് 72.63 രൂപയുമായി.

Leave a comment