കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍

95 0

തിരുവനന്തപുരം:കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതി വിധിയാണ് മുന്നിലുള്ളതെന്നും രേഖാമൂലമുള്ള നിര്‍ദേശമില്ലാതെ കെ.എം. ഷാജിയെ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കേരള ഹൈക്കോടതിയുടെ വിധി നിയമസഭയെ അറിയിച്ചിട്ടുണ്ട്. കോടതിയുടെ കണ്ടെത്തല്‍, വിധി സ്‌റ്റേ ചെയ്ത കാലയളവ് എന്നിവ വ്യക്തമാക്കിയാണ് അറിയിപ്പ് ലഭിച്ചത്. അതിന് ശേഷം മറ്റൊരു അറിയിപ്പ് ലഭിക്കാതെ നിലപാടെടുക്കാന്‍ സാധിക്കില്ല. അറിയിപ്പ് ലഭിച്ചാല്‍ ആ നിമിഷം നിലപാട് സ്വീകരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ഹൈക്കോടതി അയോഗ്യനാക്കിയ കണ്ണൂര്‍ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ സുപ്രീം കോടതിയുടെ വാക്കാല്‍ പരമാര്‍ശത്തിന്റെ പേരില്‍ നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കഴിഞ്ഞദിവസം പറഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 
 

Related Post

പോലീസ് കസ്റ്റഡിയില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം

Posted by - May 27, 2018, 09:33 am IST 0
വൈക്കം: കോട്ടയത്ത് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ കഴുത്തിലെ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. സ്റ്റേഷനിലെ ശുചിമുറിയില്‍ കയറി ബ്ലേഡിനു കഴുത്തിലും കൈയിലും മുറിവുണ്ടാക്കിയാണ് ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.…

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹർജി ഇന്ന് ഹൈക്കോടതിപരിഗണിക്കും

Posted by - Mar 29, 2019, 04:50 pm IST 0
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ നേരത്തെ നൽകിയ ഹർജി തള്ളിയ…

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു 

Posted by - Nov 14, 2018, 09:49 pm IST 0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'ഗജ' ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നവംബര്‍ 15 മുതല്‍ കേരളത്തില്‍…

മാർച്ച്‌ 8നു ഉല്ലാസ് നഗറിൽ വനിതാ ദിന ആഘോഷം

Posted by - Mar 6, 2020, 10:16 am IST 0
ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ  വനിതാ ദിനാഘോഷം  ഉല്ലാസ് നഗർ . ഉല്ലാസ് നഗറിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ഉല്ലാസ് ആർട്സ് & വെൽഫയർ അസോസിയേഷൻ…

നോർത്ത് ഈസ്റ്റ് ദില്ലിയിൽ കെട്ടിടം തകർന്ന്  2 പേർ മരിച്ചു

Posted by - Sep 3, 2019, 09:56 am IST 0
ഡൽഹി: നോർത്ത് ഈസ്റ്റ് ദില്ലിയിലെ സീലാംപൂർ മേഖലയിലെ കെട്ടിട തകർച്ചയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്) ഇൻസ്പെക്ടർ ബൽവാൻ പറഞ്ഞു. രണ്ട്…

Leave a comment