ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം; നൂറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു

236 0

സന്നിധാനം: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം നാമജപത്തിന് നേതൃത്വം നല്‍കിയ നാലുപേര്‍ അടക്കം കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിരോധനാജ്ഞ ലംഘിച്ചത് ഉള്‍പ്പെടെയുള്ള അഞ്ചുവകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വ്യാഴാഴ്ച രാത്രി സന്നിധാനത്തെ വടക്കേനട ഭാഗത്തേക്ക് നാമജപവുമായി ഒരുകൂട്ടം ഭക്തര്‍ എത്തിയിരുന്നു. പോലീസ് സംഘമെത്തി ഇവരെ തടയുകയും തുടര്‍ന്ന് പതിനഞ്ച് മിനിറ്റോളം വടക്കേനടയില്‍ കൂടിനിന്ന് നാമം ജപിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് പോലീസ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related Post

വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവ്

Posted by - Dec 10, 2018, 10:35 pm IST 0
മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവ്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മല്യയുടെ സാമ്ബത്തിക തട്ടിപ്പില്‍ ക‍ഴ മ്ബുണ്ടെന്ന കോടതിയുടെ കണ്ടെത്തലിനെത്തുടര്‍ന്നാണ്…

ഡാമുകൾ ഒന്നിച്ച് തുറന്നത് പ്രളയം രൂക്ഷമാക്കി ;അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്

Posted by - Apr 4, 2019, 12:27 pm IST 0
കൊച്ചി:കേരളത്തിലെ വിവിധ ഡാമുകളിൽ നിന്ന് ഒരേ സമയം വെള്ളം തുറന്നു വിട്ടത് പ്രളയം രൂക്ഷമാകാനും നാശനഷ്ടങ്ങൾ വർദ്ധിക്കാനും കാരണമായെന്നും പ്രളയം നിയന്ത്രിക്കാൻ ഡാം മാനേജ്മെന്റിൽ പാളിച്ചയുണ്ടായെന്നും അമിക്കസ് ക്യൂറി…

ഇന്ധനവില വീണ്ടും ഉയര്‍ന്നു

Posted by - Sep 13, 2018, 08:14 am IST 0
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില ഇന്ന് വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില…

വനിതാ മതിലിന്‍റെ പേരില്‍ പണം പിരിച്ചതിന്  ബാങ്ക് ജീവനക്കാരനെ ജോലിയില്‍ നിന്ന് ഒഴിവാക്കി

Posted by - Dec 30, 2018, 09:37 am IST 0
പാലക്കാട്‌: വനിതാ മതിലിന്‍റെ പേരില്‍ ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് പണം പിരിച്ചതിന് ബാങ്ക് ജീവനക്കാരനെ ജോലിയില്‍ നിന്ന് ഒഴിവാക്കി. ഒറ്റപ്പാലം സര്‍വീസ് സഹകരണ ബാങ്കിലെ തത്ക്കാലിക ജീവനക്കാരനെതിരെ ആണ്…

സനല്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ഹരികുമാറിനെ സേനയില്‍ നിന്ന് പിരിച്ചു വിടുമെന്ന് ലോക്‌നാഥ് ബെഹ്റ

Posted by - Nov 10, 2018, 08:37 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ സേനയില്‍ നിന്ന് പിരിച്ചു വിടുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. വകുപ്പുതല…

Leave a comment