രാജ്യത്ത് ഉള്ളി വില കൂപ്പുകുത്തുന്നു

305 0

ബംഗലുരു: രാജ്യത്ത് ഉള്ളി വില കൂപ്പുകുത്തുന്നു. ഉള്ളി കൃഷിക്ക് പേരുകേട്ട കര്‍ണാടകയിലെ അവസ്ഥ ദയനീയമാണ്. മൊത്ത കച്ചവട വിപണിയില്‍ ഒരു കിലോ ഉള്ളിക്ക് ലഭിക്കുന്നത് ഒരു രൂപ മാത്രമാണ്.

കഴിഞ്ഞ ആഴ്ചവരെ നൂറ് കിലോയ്ക്ക് 500 രൂപയുണ്ടായിരുന്നതാണ്. എന്നാല്‍ പിന്നീട് 200 ആയി വില നിലംപതിക്കുകയായിരുന്നു. ഇപ്പോള്‍ നൂറ് കിലോയ്ക്ക് നൂറ് രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

ഉള്ളി കൃഷി നടത്തുന്നവരെയാകെ പ്രതിസന്ധിയിലാക്കുന്നതാണ് വിലയിടിവ്. നേരത്തെ തക്കാളിക്കും ഇത്തരത്തില്‍ വലിയ തോതില്‍ വിലയിടിവ് ഉണ്ടായിട്ടുണ്ട്.

അന്ന് റോഡില്‍ തക്കാളി ഉപേക്ഷിച്ചാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. കാര്യങ്ങള്‍ ഇങ്ങനെയാണ് നീങ്ങുന്നതെങ്കില്‍ ഉള്ളിയുടെ കാര്യത്തിലും അത്തരം പ്രതിഷേധമങ്ങളുണ്ടായേക്കും.

Related Post

ഡ്രോൺ ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Posted by - Mar 30, 2019, 01:03 pm IST 0
ന്യൂഡൽഹി: രാജ്യത്ത് റിമോട്ട് നിയന്ത്രിത ചെറുവിമാനം (ഡ്രോൺ) ഉപയോഗിച്ച് ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. സുരക്ഷാ മേഖലകൾ വ്യക്തമായി തിരിച്ച് വിജ്ഞാപനം ഇറക്കാൻ സംസ്ഥാനങ്ങക്ക് നിർദ്ദേശം…

കേരള എക്‌സ്പ്രസ് ആന്ധ്രയില്‍ പാളംതെറ്റി; ആളപായമില്ല  

Posted by - Nov 17, 2019, 10:56 am IST 0
വിജയവാഡ:  തിരുവനന്തപുരം കേരള എക്‌സ്പ്രസിന്റെ (12626) കോച്ചുകളില്‍ ഒന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍വച്ച് പാളംതെറ്റി. ആര്‍ക്കും പരിക്കില്ല .പാന്‍ട്രി കാറാണ് പാളംതെറ്റിയതെന്ന് റെയില്‍വെ അധികൃതർ പറഞ്ഞു. യേര്‍പേട്…

പ്രണയകാലത്തെ ലൈംഗികബന്ധം പീഡനമല്ല – ഹൈക്കോടതി 

Posted by - Apr 3, 2018, 08:59 am IST 0
പ്രണയകാലത്തെ ലൈംഗികബന്ധം പീഡനമല്ല – ഹൈക്കോടതി  പ്രണയകാലത് നടക്കുന്ന ലൈംഗികബന്ധം പീഡനമാകില്ലെന്ന്  ബോബയ് ഹൈക്കോടതിയുടെ ഗോവൻ ബ്രാഞ്ച് വിധി പറഞ്ഞു കീഴ് കോടതിയുടെ വിധി റദ്ധാക്കികൊണ്ടാണ് ഇങ്ങനെ ഒരു…

പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ പൗരത്വ രജിസ്റ്ററിനെയും പിന്തുണച്ച് ശിവസേന എംപി. ഹേമന്ത് പാട്ടീല്‍

Posted by - Dec 26, 2019, 09:59 am IST 0
മുംബൈ: പൗരത്വ ഭേദഗതി നിയമത്തെയും,ദേശീയ പൗരത്വ രജിസ്റ്ററിനെയും  പിന്തുണച്ച് ശിവസേന എംപി. എന്‍ആര്‍സിയെയും സിഎഎയെയും അനുകൂലിക്കേണ്ടതില്ലെന്ന നിലപാട് ശിവസേന സ്വീകരിച്ചതിന് പിന്നാലെയാണ് ഇത്. മഹാരാഷ്ട്ര ഹിംഗോളിയിലെ ലോക്‌സഭാംഗം…

വൈറസ് ബാധയെ ഭയന്ന് ജീവനൊടുക്കിയ ആളുടെ റിസൾട്ട് നെഗറ്റീവ്

Posted by - Mar 29, 2020, 05:45 pm IST 0
ബെംഗളൂരു: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ ദീനംപ്രതി വര്‍ധിക്കുന്നതിനിടെ വൈറസ് ബാധ ഭയന്ന് ഒരാള്‍ ജീവനൊടുക്കി. കര്‍ണാടക ഉഡുപ്പി സ്വദേശിയായ 56കാരനാണ് വൈറസ് ബാധിച്ചെന്ന ഭയത്തെ തുടര്‍ന്ന്…

Leave a comment