ശബരിമലയില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല; നിയന്ത്രണങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി അല്‍ഫോണ്‍സ് കണ്ണന്താനം

121 0

ശബരിമല: ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച്‌ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ശബരിമലയില്‍ 144 പ്രഖ്യാപിക്കേണ്ട എന്ത് സാഹചര്യമാണ് ശബരിമലയില്‍ ഉള്ളതെന്ന് കണ്ണന്താനം ചോദിച്ചു.

ശബരിമലയില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. സംഘം ചേരാന്‍ പാടില്ല, ശരണം വിളിക്കാന്‍ പാടില്ല എന്നൊക്കെയുള്ള നിബന്ധനകള്‍ ബുദ്ധിമുട്ടിക്കാനുള്ളതാണ്. ശബരിമലയെ യുദ്ധഭൂമിയാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു.
തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ഒരു സംവിധാനങ്ങളും ശബരിമലയില്‍ ഇല്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ശബരിമലയുടെ അടിസ്ഥാന വികസനത്തിനായി നൂറുകോടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അത് സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ ചെലവഴിച്ചുവെന്ന് മനസിലാക്കാനാണ് ഈ സന്ദര്‍ശനം.

നേരത്തേ ഒരു തവണ ഇവിടെ വന്നപ്പോള്‍ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളൊക്കെ തകര്‍ന്നു കിടക്കുകയായിരുന്നു. അവ ശരിയാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇപ്പോഴും അതു ശരിയാക്കിയിട്ടില്ല. ശബരിമലയിലേക്കു പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Post

വാഹനാപകടം : മൂന്ന് മലയാളികള്‍ മരിച്ചു

Posted by - Jun 25, 2018, 08:16 am IST 0
പൊള്ളാച്ചി: തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആറംഗ സംഘം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെ…

വാട്ട്സ്ആപ്പ് ഗ്രൂപ്പുമായി പോലീസ് 

Posted by - Mar 18, 2018, 07:57 am IST 0
വാട്ട്സ്ആപ്പ് ഗ്രൂപ്പുമായി പോലീസ്  വിവരങ്ങൾ വളരെ വേഗം കൈമാറാൻ സംസ്ഥാനത്തെ പൊലീസുകാരെ ചേർത്ത് വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നു.ഗ്രൂപ്പിൽ പോലീസ് മേധാവിയടക്കം സിവിൽ പോലീസ് ഓഫീസർ ഉൾപ്പടെ 61117…

അമൃത ഫഡ്‌നാവിസ് മോദിയെ രാഷ്ട്രപിതാവെന്ന് വിളിച്ച്  സോഷ്യൽ മീഡിയയിൽ 

Posted by - Sep 18, 2019, 01:31 pm IST 0
മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ 'രാജ്യത്തിന്റെ പിതാവ്' എന്ന്  മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ വിശേഷിപ്പിച്ചു . മോദിയുടെ 69ആം ജന്മദിനത്തിൽ അദ്ദേഹത്തിന്…

കന്യാകുമാരി ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

Posted by - Nov 22, 2018, 03:31 pm IST 0
കന്യാകുമാരി : ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹന വ്യൂഹം പമ്പയില്‍ പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് കന്യാകുമാരി ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍.…

തുടര്‍ച്ചയായ പതിനാറാം ദിവസവും ഇന്ധന വില വര്‍ധിച്ചു

Posted by - May 29, 2018, 10:37 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.62 രൂപയും ഡീസലിന് 75.20…

Leave a comment