ശബരിമല: മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

180 0

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്. യുവതീപ്രവേശനം മണ്ഡലകാലത്ത് വിലക്കാനാവില്ലെന്നാണ് നിയമോപദേശം. മണ്ഡല-മകരവിളക്ക് മഹോത്സവം സമാധാനാന്തരീക്ഷത്തില്‍ നടത്തുക എന്നതാണ് സര്‍വവകക്ഷിയോഗത്തിന്‍റെ അജണ്ട.

ഉച്ചയ്ക്ക് ശേഷം പന്തളം രാജകുടുംബം – തന്ത്രി കുടുംബം എന്നിവരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സെപ്തംബര്‍ 28 ന് സുപ്രീംകോടതി അനുവദിച്ച ശബരിമലയിലെ യുവതി പ്രവേശന വിധി ക‍ഴിഞ്ഞ ദിവസം കോടതി സ്റ്റേ ചെയ്തിട്ടില്ല എന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വി‍ളിച്ചത്.

നാളെ വൈകീട്ടാണ് 64 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറക്കുന്നത്. ഇൗ സാഹചര്യത്തിലാണ് സമാധാനാന്തരീക്ഷത്തിനായി സര്‍വകക്ഷിയോഗം ചേരുന്നത്. യു.ഡി.എഫും ബി.ജെ.പിയും യോഗത്തില്‍ പങ്കെടുക്കും.

മണ്ഡലകാലത്ത് യുവതിപ്രവേശനം വിലക്കാനാവില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നതും സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കും.

പുന:പരിശോധനാ ഹര്‍ജി ജനുവരി 22ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ മണ്ഡലകാലത്ത് യുവതി പ്രവേശനം അനുവദിക്കരുത് എന്നതാണ് യുഡിഎഫ് ആവശ്യം. യുവതി പ്രവേശനം വിലക്കണമെന്നതാണ് ബി.ജെ.പിയുടെ ആവശ്യം. ഇക്കാര്യങ്ങള്‍ ഇരുകക്ഷികളും യോഗത്തില്‍ ആവശ്യപ്പെടും.

സര്‍വവക്ഷിയോഗത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം പന്തളം രാജകുടുംബം – ശബരിമല തന്ത്രി കുടുംബം എന്നിവരുടെ പ്രതിനിധികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ചര്‍ച്ചയെ രാജകുടുംബം സ്വാഗതം ചെയ്തിരുന്നു.

തുലാമാസ പൂജകള്‍ക്കായും ചിത്തിര ആട്ട വിശേഷത്തിനായും നട തുറന്നപ്പോ‍ഴുണ്ടായ അനിഷ്ഠ സംഭവങ്ങള്‍ മണ്ഡലകാലത്ത് ഒ‍ഴിവാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ചര്‍ച്ച.

Related Post

സെക്രട്ടേറിയറ്റിന് മുന്നില്‍ സിപിഎം-ബിജെപി സംഘര്‍ഷവും കല്ലേറും

Posted by - Jan 2, 2019, 04:02 pm IST 0
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ അക്രമം, കല്ലേറ്, കണ്ണീര്‍ വാതകം, ജലപീരങ്കി. വ്യാപകമായ അക്രമ സംഭവങ്ങളാണ് സെക്രട്ടേറിയറ്റിന്…

വാട്ട്സ്ആപ്പ് ഗ്രൂപ്പുമായി പോലീസ് 

Posted by - Mar 18, 2018, 07:57 am IST 0
വാട്ട്സ്ആപ്പ് ഗ്രൂപ്പുമായി പോലീസ്  വിവരങ്ങൾ വളരെ വേഗം കൈമാറാൻ സംസ്ഥാനത്തെ പൊലീസുകാരെ ചേർത്ത് വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നു.ഗ്രൂപ്പിൽ പോലീസ് മേധാവിയടക്കം സിവിൽ പോലീസ് ഓഫീസർ ഉൾപ്പടെ 61117…

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു

Posted by - Jul 20, 2018, 08:19 am IST 0
കണ്ണൂര്‍: കനത്ത മഴ പെയ്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ വെള്ളിയാഴ്ച (20-07-2018) അവധി…

പ്രളയക്കെടുതിക്കുശേഷം സംസ്ഥാനത്തു മഹാരാഷ്ട്രയിൽനിന്നുള്ള സഹായം തുടരുന്നു 

Posted by - Sep 6, 2018, 03:42 pm IST 0
എൻ.ടി. പിള്ള  കേരളം കണ്ടതിൽവച്ചേറ്റവും വലിയ പ്രളയക്കെടുതിയാണ് ഇപ്പോഴുണ്ടായത്. സുനാമി, ഓഖി, നിപ്പ എന്നീ ദുരന്തങ്ങളെ അതിജീവിച്ച ജനങ്ങൾക്ക് വലിയൊരു ആഘാതമാണ് പ്രളയദുരന്തമേൽപ്പിച്ചത്. മഴക്കെടുതിക്കൊപ്പം തുടർച്ചയായിട്ടുള്ള ഉരുൾപൊട്ടലും…

സനലിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി സുരേഷ് ഗോപി

Posted by - Dec 25, 2018, 02:48 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി നടനും എംപിയുമായ സുരേഷ് ഗോപി. വനിത വികസന കോര്‍പ്പറേഷനില്‍ വീട് പണയം വെച്ചെടുത്ത വായ്പ തിരിച്ചടക്കാന്‍ സഹായിക്കാമെന്നാണ്…

Leave a comment