നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

137 0

ചെന്നൈ: നടിയും ആകാശവാണിയിൽ മുന്‍ അനൗൺസറുമായിരുന്ന ലക്ഷ്മി കൃഷണമൂർത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. കോഴിക്കോട് ആകാശവാണിയില്‍ ഏറെ കാലം അനൗണ്‍സറും വാര്‍ത്താവതാരികയുമായിരുന്നു ലക്ഷ്മി.  

ആകാശവാണിയില്‍ ജോലി നോക്കുന്നതിനിടെയാണ് അവര്‍ സിനിമയിലേക്കെത്തിയത്. 1986ല്‍ പുറത്തിറങ്ങിയ പഞ്ചാഗ്നിയിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. എംടിയുടെ തിരക്കഥയില്‍ ഹരഹരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.

മധുമോഹന്‍റെ സീരിയലുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു ലക്ഷ്മി.  സീരിയലിനും നാടകത്തിനും ഒപ്പം തമിഴ് മലയാളം കന്നട ഭാഷകളിലായി ഇരുപതോളം ചിത്രങ്ങളിലും അവര്‍ വേഷമിട്ടു. ഏറെ നാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളുടെ പേരില്‍ ചികിത്സയിലായിരുന്നു ലക്ഷ്മി. സംസ്കാരം ഇന്ന് വൈകിട്ട് ചെന്നൈ ബസന്ത് നഗറില്‍ നടക്കും.
 

Related Post

പ്രണയം തുറന്ന് പറഞ്ഞു സാനിയ അയ്യപ്പൻ 

Posted by - Jan 5, 2019, 11:35 am IST 0
ക്വീന്‍ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് സാനിയ അയ്യപ്പന്‍. സാനിയയുടെ മൂന്നാമത്തെ ചിത്രം പ്രേതം 2 റിലീസ് ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ സിനിമകളില്‍ സജീവമായിരിക്കുന്ന സാനിയ തന്റെ…

നീരജ് മാധവ് ചിത്രം എന്നിലെ വില്ലന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Posted by - Mar 28, 2019, 11:14 am IST 0
നീരജ് മാധവന്റെ സഹോദരൻ നവനീത് മാധവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നിലെ വില്ലൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സഹോദരൻ തന്നെ സംവിധാനം…

സൗദിയില്‍ സിനിമ ചിത്രീകരണത്തില്‍ വന്‍ ഇളവ്

Posted by - May 12, 2018, 12:18 pm IST 0
റിയാദ്: സൗദിയില്‍ സിനിമ ചിത്രീകരണത്തില്‍ വന്‍ ഇളവ്. രാജ്യത്തെ സിനിമകളുടെ 50% ചിലവ് സാംസ്കാരിക വകുപ്പു വഹിക്കും. സിനിമാ മേഖല വേണ്ട രീതിയില്‍ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് പുതിയ…

ബ്രഹ്മാണ്ട ചലച്ചിത്രം 2.0 തിയറ്ററുകളിലെത്തി

Posted by - Nov 29, 2018, 12:37 pm IST 0
രജനീകാന്ത് ഷങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന ബ്രഹ്മാണ്ട ചലച്ചിത്രം 2.0 തിയറ്ററുകളിലെത്തി. ആരവങ്ങളും ആഘോഷങ്ങളുമായാണ് ആരാധകര്‍ സ്റ്റെല്‍ മന്നന്റെ ചിത്രത്തെ വരവേറ്റത്. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ചിത്രം റിലീസ്…

നടൻ സണ്ണി വെയ്ന്‍ വിവാഹിതനായി

Posted by - Apr 10, 2019, 02:21 pm IST 0
തൃശൂര്‍: സിനിമാതാരം സണ്ണി വെയ്ന്‍ വിവാഹിതനായി.  ചൊവ്വാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. ബാല്യകാല സുഹൃത്തായ  കോഴിക്കോട് സ്വദേശിനി രഞ്ജിനി ആണ് വധു. വിവാഹ ചിത്രം ഫേസ്ബുക്കില്‍…

Leave a comment