ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ച്‌ പിളര്‍ന്നു; ഒഴിവായത് വന്‍ അപകടം

200 0

ഷൊര്‍ണൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ച്‌ പിളര്‍ന്നു. ഒഴിവായത് വന്‍ അപകടം. സില്‍ച്ചര്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ പഴകി ദ്രവിച്ച സ്ലീപ്പര്‍ കോച്ചാണ് തകര്‍ന്നത്. ഓട്ടത്തിനിടെ നെടുകെ പിളരുകയായിരുന്നു. പാതയില്‍ അറ്റകുറ്റപ്പണിയെത്തുടര്‍ന്നു വേഗ നിയന്ത്രണമുള്ളതിനാലാണു വന്‍ദുരന്തം ഒഴിവായത്. എസ്10 കോച്ചില്‍ വാതിലിനു സമീപം സീറ്റുകള്‍ തുടങ്ങുന്ന ഭാഗത്താണു വിള്ളല്‍ കണ്ടെത്തിയത്.

തിങ്കള്‍ പുലര്‍ച്ചെ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ പിന്നിട്ടു വള്ളത്തോള്‍ നഗര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണു സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഭാരതപ്പുഴ മേല്‍പാലത്തില്‍ വേഗം കുറച്ച ട്രെയിന്‍ സിഗ്‌നല്‍ കിട്ടാത്തതിനാല്‍ വള്ളത്തോള്‍ നഗര്‍ സ്‌റ്റേഷനില്‍ നിര്‍ത്തി. ട്രെയിന്‍ ഓടുമ്പോള്‍ അപാകത ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് സിഗ്‌നലില്‍ നിര്‍ത്തിയപ്പോള്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തു. ബ്രേക്കിങ് സംവിധാനത്തിലെ വാതക ചോര്‍ച്ചയെന്നാണു കരുതിയതെങ്കിലും കോച്ചിനു സമീപം പരിശോധന നടത്തിയപ്പോഴാണ് ഒരു വശത്തുനിന്നു മറുവശം വരെ നെടുകെ പിളര്‍ന്ന കാര്യം അറിഞ്ഞത്.

സാങ്കേതിക വിഭാഗം ജീവനക്കാര്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണു ഉറക്കത്തിലായിരുന്ന യാത്രക്കാര്‍ വിവരം അറിഞ്ഞത്. എസ് 10 കോച്ച്‌ വള്ളത്തോള്‍നഗറില്‍ മാറ്റിയിട്ട ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു. ഈ കോച്ചിലെ യാത്രക്കാര്‍ക്കു മറ്റു കോച്ചുകളില്‍ സൗകര്യം നല്‍കി. തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തുന്നതോടെ അറ്റകുറ്റപ്പണിക്കായി മാറ്റാനിരുന്നതാണെന്നാണ് വിവരം. റെയില്‍വേ സുരക്ഷാ കമ്മിഷന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related Post

പാചകവാതക വിലയില്‍ വീണ്ടും വര്‍ധന; പുതിയ നിരക്കുകള്‍ ഇന്ന് പ്രബല്യത്തില്‍ വന്നു  

Posted by - May 1, 2019, 12:08 pm IST 0
ന്യൂഡല്‍ഹി : പാചകവാതക വിലയില്‍ വീണ്ടും വര്‍ധന. സബ്സിഡി സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 28 പൈസയും മുംബൈയില്‍ 29 പൈസയുമാണ് കൂട്ടിയത്. അതേസമയം സബ്സിഡി ഇല്ലാത്ത സിലിണ്ടറിന്…

ടിക് ടോക്കിന്റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി  

Posted by - Apr 25, 2019, 10:41 am IST 0
ചെന്നൈ: സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. ടിക് ടോക്കിന്റെ പുന:പരിശോധനാഹര്‍ജിയില്‍ അടിയന്തിരമായി തീരുമാനമെടുക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി…

വിമത കര്‍ണാടക  എം.എൽ.എമാർ അയോഗ്യർ,  തിരഞ്ഞെടുപ്പിൽ  മത്സരിക്കാം: സുപ്രീംകോടതി    

Posted by - Nov 13, 2019, 11:11 am IST 0
ന്യൂഡല്‍ഹി:  കര്‍ണാടകയില്‍ 17 വിമതരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. അതേസമയം അവര്‍ക്ക് അടുത്ത ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ യോഗ്യതയുണ്ടെന്ന് കോടതി പറഞ്ഞു. കേസില്‍  സുപ്രീംകോടതിയെ…

പ്രധാനമന്ത്രിയായശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട് മോഡി; ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞില്ല  

Posted by - May 18, 2019, 07:46 am IST 0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആയ ശേഷം ആദ്യമായി നരേന്ദ്ര മോഡി ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം മാധ്യമങ്ങളെ കണ്ടു. വീണ്ടും അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി…

ജമ്മു കശ്മീരിൽ 2 തീവ്രവാദികളെ അറസ്റ്റ് ചെയ്തു: സിആർ‌പി‌എഫ്

Posted by - Aug 28, 2019, 04:08 pm IST 0
ശ്രീനഗർ: കശ്മീരിലെ ബാരാമുള്ള മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് തീവ്രവാദികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ആയുധങ്ങളും യുദ്ധസമാന സ്റ്റോറുകളും കണ്ടെടുത്തതായും കേന്ദ്ര റിസർവ് പോലീസ് സേന (സിആർ‌പി‌എഫ്) അറിയിച്ചു. സിആർ‌പി‌എഫിന്റെ…

Leave a comment