തനിക്കെതിരായ വിജിലന്‍സ് അന്വേഷണം സര്‍‌ക്കാരിന്റെ പ്രതികാര നടപടി; രമേശ് ചെന്നിത്തല

365 0

തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്നുവന്ന വിജിലന്‍സ് അന്വേഷണം സര്‍‌ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബ്രൂവറി ക്രമക്കേട് പുറത്തുകൊണ്ടുവന്നതിനുള്ള പ്രതികാര നടപടിയായാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറിയതിന് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

യു.ഡി.എഫ് ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തല നെട്ടുകാല്‍ത്തേരി ജയിലിന്റെ രണ്ടരയേക്കര്‍ ഭൂമി ഒരു ആശ്രമ ട്രസ്റ്റിന് നിയമവകുപ്പിന്റെയും ജയില്‍ ഡി.ജി.പിയുടെയും എതിര്‍പ്പ് മറികടന്ന് കൈമാറിയെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ അനൂപ് നല്‍കിയ പരാതിയിലാണ് അന്വേഷണം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അന്വേഷണത്തിന അനുവാദം നല്‍കുകയായിരുന്നു.

Related Post

കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കള്‍ രാജ്ഭവനിലെത്തി ​ഗവര്‍ണറെ കണ്ടു

Posted by - May 16, 2018, 07:52 am IST 0
കര്‍ണാടക: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കള്‍ രാജ്ഭവനിലെത്തി ​ഗവര്‍ണറെ കണ്ടു. ഗവര്‍ണറെ കാണാന്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ പത്ത് എംഎല്‍എമാര്‍ രാജ്ഭവനിലെത്തിയത്. അതേസമയം ജെഡി-എസ് നേതാവ്…

ഹരിയാനയിൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ബിജെപിയിലേക്ക്..

Posted by - Sep 10, 2019, 10:19 am IST 0
ന്യൂ ഡൽഹി: ഹരിയാനയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. ജമ്മു കാഷ്മീർ, മുത്തലാക്ക് വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുമിത്ര ചൗഹാൻ ബിജെപിയിൽ…

ഡിവൈഎഫ്‌ഐ പ്രകടനത്തിന് നേരെ കല്ലേറ്

Posted by - Jan 5, 2019, 08:29 pm IST 0
കണ്ണൂര്‍: തലശേരിയില്‍ ഡിവൈഎഫ്‌ഐ പ്രകടനത്തിന് നേരെ കല്ലേറ്. കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. കഴിഞ്ഞ ദിവസം സിപിഎം നേതാക്കളുടെ വീടുകള്‍ അക്രമിച്ച സംഭവത്തെത്തുടര്‍ന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനം…

എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

Posted by - Oct 25, 2018, 10:10 pm IST 0
തിരുവനന്തപുരം: എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. എബിവിപിയുടെ വഞ്ചിയൂര്‍ ധര്‍മ്മദേശം ലെയിനില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം.…

തമിഴ് നാട്ടിൽ ഇന്ന് പ്രതിപക്ഷ പാർട്ടിയുടെ ബന്ദ് 

Posted by - Apr 5, 2018, 09:48 am IST 0
തമിഴ് നാട്ടിൽ ഇന്ന് പ്രതിപക്ഷ പാർട്ടിയുടെ ബന്ദ്  ഡി.എം.കെ, എ.ഡി.എം.കെ,  സി. പി.ഐ, സി.പി.ഐ.എം തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ കാവേരി മാനേജ്‍മെന്റ് രൂപീകരണത്തിൽ പ്രതിഷേധിച്ച് ഇന്ന് തമിഴ്…

Leave a comment