മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി സംബന്ധിച്ച സുരേന്ദ്രന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

297 0

കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എംഎല്‍എയായിരുന്ന പി.ബി. അബ്ദുള്‍ റസാഖ് മരിച്ചതിനെത്തുടര്‍ന്ന് ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമുണ്ടോ എന്ന് കെ. സുരേന്ദ്രനോട് കോടതി ആരാഞ്ഞിരുന്നു.

ഇക്കാര്യത്തില്‍ ഇന്ന് സുരേന്ദ്രന്‍ നിലപാട് അറിയിക്കും. കേസില്‍ നിന്നും പിന്മാറില്ലെന്ന് സുരേന്ദ്രന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേ നിലപാട് തന്നെയാവും കോടതിയിലും ആവര്‍ത്തിക്കുക. അങ്ങനെയെങ്കില്‍ കേസില്‍ വിസ്താരം പൂര്‍ത്തിയായി വിധി പറയുന്ന വരെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാകും. 

Related Post

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് തുടങ്ങി

Posted by - Apr 11, 2019, 10:55 am IST 0
ദില്ലി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഇന്ന് 91 മണ്ഡലങ്ങള്‍ വിധിയെഴുതും. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍ പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്…

യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി; 91 സീറ്റില്‍ കോണ്‍ഗ്രസ്; 81 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളായി  

Posted by - Mar 12, 2021, 03:21 pm IST 0
ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കോണ്‍ഗ്രസ് മത്സരിക്കുന്ന 91 സീറ്റുകളില്‍ 81 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചെന്ന് കെപിസിസി…

കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടി അര്‍ഹിക്കുന്നില്ല: കെ.എം.മാണി

Posted by - Apr 28, 2018, 06:27 am IST 0
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന് നടക്കും. തെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്നു ചെങ്ങന്നൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കറിയാമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. സിപിഐ സംസ്ഥാന…

സൈനികരുടെ പേരിൽ വോട്ടഭ്യർത്ഥന: മോദിയുടെ ലാത്തൂരിലെ പ്രസംഗം ചട്ടലംഘനം

Posted by - Apr 11, 2019, 11:42 am IST 0
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയിലെ ലാത്തൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗം ചട്ടലംഘനം ആണെന്ന് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. പ്രസംഗം പ്രഥമദൃഷ്ട്യാ തന്നെ ചട്ടലംഘനമാണെന്ന് മുഖ്യ…

വന്‍ രാഷ്​ട്രീയ നീക്കം: അന്തരിച്ച ബി.ജെ.പി എം.പിയുടെ മകനെ സ്ഥാനാര്‍ഥിയാക്കി ശിവസേന

Posted by - May 8, 2018, 02:06 pm IST 0
മുംബൈ: മഹാരാഷ്​ട്രയില്‍ വന്‍ രാഷ്​ട്രീയ നീക്കത്തിനൊരുങ്ങി ശിവസേന. ബി.ജെ.പി എം.പിയുടെ മരണത്തെ തുടര്‍ന്ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ മകനെ തന്നെ രംഗത്തിറക്കി ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുകയാണ് ശിവസേന. ബി.ജെ.പിയുമായുള്ള…

Leave a comment