വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ സജി ചെറിയാന് മുന്നേറ്റം

307 0

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ എല്‍ഡിഎഫിന് മേല്‍ക്കൈ. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കവെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 1833 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴാണ് ഈ ലീഡ് സ്വന്തമാക്കിയിരിക്കുന്നത്. എല്‍ഡിഎഫിന് 5022 വോട്ടുകളും യുഡിഎഫിന് 3643 ഉം ബിജെപിക്ക് 2553 ഉം വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. 

കഴിഞ്ഞ തവണ വെറും 440 വോട്ടുകളുടെ ലീഡ് മാത്രമായിരുന്നു എല്‍ഡിഎഫിന് മാന്നാര്‍ പഞ്ചായത്തില്‍ ലഭിച്ചത്.ആദ്യ 13 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫിന് 1324 വോട്ടുകളുടെ ലീഡ് ഉണ്ടെന്നാണ് ഒദ്യോഗിക കണക്ക്. എല്‍ഡിഎഫ് 4867 ഉം യുഡിഎഫ് 3543 ഉം എന്‍ഡിഎ 2503 ഉം വോട്ടുകളാണ് സ്വന്തമാക്കിയത്. വിജയം ഉറപ്പിച്ചെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. ആദ്യ റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ത്തന്നെ വിജയിക്കുമെന്ന ആത്മവിശ്വാസം എല്‍ഡിഎഫിന് ലഭിച്ച്‌ കഴിഞ്ഞിരിക്കുകയാണ്.
 

Related Post

നാളെ കേരളത്തിലെ സി.ബി.ഐ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച്‌ 

Posted by - Oct 25, 2018, 10:00 pm IST 0
തിരുവനന്തപുരം: രാഷ്ട്രീയ താല്പര്യത്തിനായി സിബിഐയുടെ ഡയറക്ടറെ മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളില്‍ പ്രതിഷേധിച്ച്‌ എ.ഐ.സി.സി ആഹ്വാന പ്രകാരം നാളെ കേരളത്തിലെ സി.ബി.ഐ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച്‌…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു

Posted by - Jul 8, 2018, 10:22 am IST 0
കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ജേക്കബ് (90) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. . 1982ലും 1988ലും രാജ്യസഭാംഗമായിരുന്ന എംഎം ജേക്കബ് 1986ല്‍ രാജ്യസഭാ…

ഡോക്‌ടർമാർ സമരം പിൻവലിച്ചു 

Posted by - Apr 17, 2018, 07:22 am IST 0
ഡോക്‌ടർമാർ സമരം പിൻവലിച്ചു  ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഡോക്‌ടർമാരും നടത്തിയ ചർച്ച ഫലം കണ്ടു. ആർദ്രം പദ്ധതിയെ തുടർന്ന് ഉണ്ടായ സമരം ആണ് ഡോക്‌ടർമാർ പിൻവലിച്ചത്. ആർദ്രം പദ്ധതിയുമായി…

കേരളം കോൺഗ്രസിന്റെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു

Posted by - Jan 14, 2020, 09:31 am IST 0
തിരുവനന്തപുരം; കേരള കോണ്‍ഗ്രസിന്റെ ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ജോസഫ് വിഭാഗത്തിന് തിരിച്ചടി. ജനുവരി 20 വരെ രണ്ടില ചിഹ്നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. അതുവരെ ജോസഫ്…

യെച്ചൂരിയുടെ ആവിശ്യം കേന്ദ്രകമ്മിറ്റി തള്ളി

Posted by - Mar 4, 2018, 08:59 am IST 0
യെച്ചൂരിയുടെ ആവിശ്യം കേന്ദ്രകമ്മിറ്റി തള്ളി തങ്ങളുടെ പ്രധാന ശത്രുവായ ബി ജെ പിയെ നേരിടാൻ കൺഗ്രസുമായി തോളോടുചേർന്നുപ്രവർത്തിക്കണമെന്ന ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാദം കേന്ദ്രകമ്മിറ്റി തള്ളി. ഇപ്പോൾ…

Leave a comment