മഞ്ജുവിന് വീണ്ടും സംഘപരിവാര്‍ ഭീഷണി

486 0

ശബരിമല ദര്‍ശനത്തിന് പോയ കൊല്ലം സ്വദേശി മഞ്ജുവിന് വീണ്ടും സംഘപരിവാര്‍ ഭീഷണി. പൊലീസിന്‍റെ സുരക്ഷ പിന്‍വലിച്ചതിന് ശേഷം ഫോണിലൂടെയും നേരിട്ടും ഭീഷണി ഉണ്ടായെന്ന് മഞ്ജു പറഞ്ഞു. കേസുകള്‍ ഉള്ളത് കാരണമാണ് പമ്പയില്‍ ഇക്കഴിഞ്ഞ ഇരുപതാം തീയതി എത്തിയ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജുവിനെ പൊലീസ് തിരിച്ചയച്ചത്.

മഞ്ജു പമ്പയിലത്തിയപ്പോള്‍ തന്നെ ചാത്തന്നൂരിലെ വീട് ഒരു സംഘം അടിച്ച്‌ തകര്‍ത്തു. മൂന്ന് ദിവസം പൊലീസ് സംരക്ഷണം ഉണ്ടായിരുന്നു. കണ്ടാലറിയാവുന്ന അന്‍പത് പേര്‍ക്കെതിരെയാണ് മഞ്ജുവിന്‍റെ വീട് ആക്രമണത്തിന് കേസെടുത്തത്.

പ്രതികള്‍ ബിജെപി അനുഭാവികളാണെന്നും പൊലീസ് അറിയിച്ചു. വരുന്ന മണ്ഡലകാലത്ത് ശബരിമലയിലേക്ക് പോകാനാണ് തീരുമാനമെന്നും മഞ്ജു വ്യക്തമാക്കുന്നു. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച്‌ മഞ്ജു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
 

Related Post

യുവാവ് അധ്യാപികയുടെ അറുത്തമാറ്റിയ തലയുമായി ഓടിയത് അഞ്ചു കിലോമീറ്റര്‍

Posted by - Jul 4, 2018, 11:32 am IST 0
റാഞ്ചി: ജാര്‍ഖണ്ഡിലെ സെരെകെല കര്‍സ്വാന്‍ ജില്ലയില്‍ മാനസിക വൈകല്യമുള്ള യുവാവ് അധ്യാപികയുടെ അറുത്തമാറ്റിയ തലയുമായി ഓടിയത് അഞ്ചു കിലോമീറ്റര്‍. സ്‌കൂളിന് സമീപത്ത് നിന്നാണ് ഹരി ഹെംബ്രാം (26)…

ടി.​പി. സെ​ന്‍​കു​മാ​റി​നെ​തി​രേ വീ​ണ്ടും സ​ര്‍​ക്കാ​ര്‍

Posted by - Nov 27, 2018, 12:39 pm IST 0
കൊ​ച്ചി: മു​ന്‍ പോ​ലീ​സ് മേ​ധാ​വി ടി.​പി. സെ​ന്‍​കു​മാ​റി​നെ​തി​രേ വീ​ണ്ടും സ​ര്‍​ക്കാ​ര്‍. ചാ​ര​ക്കേ​സി​ല്‍ ന​ന്പി നാ​രാ​യ​ണ​നെ കു​ടു​ക്കാ​ന്‍ സെ​ന്‍​കു​മാ​ര്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി​യു​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി.  കോ​ട​തി​യെ…

ബിഷപ്പിനെതിരായ ലൈംഗികാരോപണം : കര്‍ദിനാളിന്റെ മൊഴിയെടുക്കും

Posted by - Jul 9, 2018, 11:19 am IST 0
കോട്ടയം : ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കും. പീഡന വിവരം കര്‍ദിനാള്‍ ആലഞ്ചേരിയെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന് കന്യാസ്ത്രീ…

ഭാ​ര്‍​ഗ​വ് റാ​മും പൃ​ഥ്വി​പാ​ലും ക​സ്റ്റ​ഡി​യി​ല്‍

Posted by - Nov 16, 2018, 09:43 pm IST 0
പ​മ്പ: മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ശ​ബ​രി​മ​ല ആ​ചാ​ര സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍​വീ​ന​ര്‍ പൃ​ഥ്വി​പാ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​മ്പ​യി​ല്‍ നി​ന്ന് സ​ന്നി​ധാ​ന​ത്തേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു പൃ​ഥ്വി​പാ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.  ഹി​ന്ദു​ഐ​ക്യ​വേ​ദി ജ​ന​റ​ല്‍…

Leave a comment