ശബരിമല ദര്‍ശനം ; ബിന്ദുവിനെ ഊരുവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധായ കേസെടുത്തു

105 0

കൊച്ചി: ശബരിമല ദര്‍ശനത്തിന് പോയ ബിന്ദു എന്ന അധ്യാപിക താമസസ്ഥലത്തും ജോലി സ്ഥലത്തും ഊരുവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധായ കേസെടുത്തു. സര്‍ക്കാരും പൊലീസും കര്‍ശന നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ ആവശ്യപ്പെട്ടു.

ഇന്നലെ പുലര്‍ച്ചെയാണ് ശബരിമല ദര്‍ശനത്തിന് പോയ ബിന്ദു കോഴിക്കോട്ട് തിരിച്ചെത്തിയത്. അവര്‍ ചാലപ്പുറത്തെ ഫ്ലാറ്റില്‍ എത്തിയതറിഞ്ഞ് ഒട്ടേറെ പേര്‍ പ്രതിഷേധമാവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ ഫ്ലാറ്റിലെ ചിലര്‍ തന്നെ താമസിക്കാന്‍ അനുവദിക്കില്ലെന്നും ബിന്ദു പറഞ്ഞു.

കസബ പൊലീസെത്തി ബിന്ദുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം വനിതാ പൊലീസിന്റെ സഹായത്തോടെ മറ്റൊരിടത്തേക്ക് താമസം മാറ്റി. അവിടെയും ആളുകളെത്തി പ്രശ്‌നമുണ്ടാക്കി. തുടര്‍ന്ന് പൊലീസെത്തി വേറെ ഒരിടത്തേക്ക് മാറ്റുകയായിരുന്നു. സ്‌കൂളില്‍ വരേണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സ്‌കൂളിനടുത്ത് ചിലര്‍ യോഗം ചേര്‍ന്ന് പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്നും ബിന്ദു പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

Related Post

ദേവേന്ദ്ര ഫഡ്‌നാവിസിന് സുപ്രീംകോടതിയുടെ നോട്ടീസ്

Posted by - Dec 13, 2018, 07:56 pm IST 0
മുംബൈ: 2014 ല്‍ തെരഞ്ഞെടുപ്പ് മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുള്ള കാര്യം മറച്ചു വച്ചതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സുപ്രീംകോടതിയുടെ നോട്ടീസ്. സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ…

വീണ്ടും പെട്രോൾ വിലയിൽ വർധനവ്

Posted by - Apr 23, 2018, 08:25 am IST 0
തിരുവനന്തപുരം: പെട്രോൾ വിലയിൽ വർധനവ് . ഡീസൽ വിലയും സർവ്വകാല റെക്കോർഡിൽ എത്തി. കൂടിയ പെട്രോൾ വില 78 .47 രൂപയാണ്. ഡീസലിന് 71.33  രൂപയായി മാറി.…

കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞു 30 പേര്‍ക്ക് പരിക്ക്

Posted by - Nov 9, 2018, 09:31 pm IST 0
കൊല്ലം: അടൂര്‍ – കൊട്ടാരക്കര റൂട്ടില്‍ ഇഞ്ചക്കാട്ട് കെഎസ്‌ആര്‍ടിസി ബസ് താഴ്‌ച്ചയിലേക്ക് മറിഞ്ഞു 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കനത്ത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും സാധ്യത 

Posted by - Sep 26, 2018, 10:18 pm IST 0
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്‌ക്ക് സാദ്ധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്കും തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍…

മഹാരാഷ്ട്രയിൽ  സര്‍ക്കാര്‍ രൂപീകരിക്കാന്‍  ഗവര്‍ണര്‍ ശിവ സേനയെ  ക്ഷണിച്ചു 

Posted by - Nov 11, 2019, 10:13 am IST 0
മുംബൈ: രാഷ്ട്രീയ  അനിശ്ചിതത്വങ്ങള്‍ തുടരവേ മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിസര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ചു.  സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അറിയിച്ചതിന് പിന്നാലെയാണ്…

Leave a comment