ജേക്കബ് തോമസ് മാപ്പ് പറഞ്ഞു : കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി അവസാനിപ്പിച്ചു

146 0

ന്യൂഡല്‍ഹി: മാപ്പു പറഞ്ഞതിനെ തുടര്‍ന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേരള ഹൈക്കോടതി തുടങ്ങിയ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി അവസാനിപ്പിച്ചു. ജേക്കബ് തോമസ് നേരിട്ട് ഹാജരാകണമെന്ന ആവശ്യവും ജസ്റ്റിസ് എ.കെ സിക്രി അദ്ധ്യക്ഷനായ ബെഞ്ച് തള്ളി. ജുഡിഷ്യറിക്ക് അപകീര്‍ത്തികരമെന്ന് തോന്നുന്നുവെങ്കില്‍ മാപ്പ് പറയുന്നതായി ഇന്നലെ ജേക്കബ് തോമസ് കോടതിയെ അറിയിക്കുകയായിരുന്നു. 

ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ജേക്കബ് തോമസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു. തുടര്‍ന്ന് വിശദാംശങ്ങളിലേക്ക് പോകാതെ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി അവസാനിപ്പിക്കുകയായിരുന്നു. ജേക്കബ് തോമസ് കേന്ദ്രവിജിലന്‍സ് കമ്മിഷണര്‍ക്ക് അയച്ച പരാതിയാണ് കോടതിയലക്ഷ്യ നടപടിക്ക് വഴിവെച്ചത്. 

Related Post

ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

Posted by - Mar 10, 2018, 08:44 am IST 0
ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റാരോപിതൻ സിനിമ നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ആക്രമത്തിൽ തനിക്കെതിരേയുള്ള പ്രധാന തെളിവ് നടിയെ ആക്രമിക്കുന്ന…

ശബരിമല നട നാളെ അടയ്ക്കും

Posted by - Jan 19, 2019, 12:13 pm IST 0
സന്നിധാനം : മകരവിളക്ക് തീര്‍ത്ഥാടനത്തിന് അവസാനം കുറിച്ചുകൊണ്ട് ശബരിമല നട നാളെ അടയ്ക്കും. ഇന്ന് വൈകിട്ട് വരെ മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന സൗകര്യമുള്ളത്. ഹരിവരാസനം പാടി വൈകീട്ട്…

ചന്ദ്രശേഖര്‍ റാവു ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

Posted by - Dec 13, 2018, 08:29 am IST 0
തെലങ്കാന: തെലങ്കാനയില്‍ ടി.ആര്‍.എസിന്റെ ചന്ദ്രശേഖര്‍ റാവു ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് രാജ്ഭവനില്‍ വെച്ചാണ് ചടങ്ങ്. തെലങ്കാന ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലി കൊടുക്കും.…

മാവോയിസ്റ്റ് ഭീഷണി; പോലീസ് സംയുക്ത യോഗം ചേരും

Posted by - Apr 8, 2019, 04:36 pm IST 0
ഇരിട്ടി: മാവോയിസ്റ്റ് ഭീഷണി പ്രതിരോധിക്കാനും സുരക്ഷ കർശനമാക്കുന്നതിന്‍റെയും ഭാഗമായി കേരള-കർണാടക-തമിഴ്നാട് പോലീസിന്‍റെ സംയുക്ത യോഗം ചേരും. കർണാടകയിലെ ഉഡുപ്പിയിലാണ് യോഗം.  മൂന്നു സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും മാവോയിസ്റ്റ്…

മുംബൈയിൽ ലോക്കൽ ട്രെയിനിൽ യാത്രക്കാരി പ്രസവിച്ചു 

Posted by - Sep 15, 2019, 11:41 am IST 0
മുംബൈ: മുംബൈയിലെ ലോക്കൽ ട്രെയിനിൽ ഗർഭിണിയായ സ്ത്രീ ഒരു കുട്ടിക്ക് ജന്മം നൽകി. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് താനെ സ്റ്റേഷനിലേക്ക് യുവതി യാത്ര ചെയ്തപ്പോൾ…

Leave a comment