സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കില്ല

179 0

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കാനായി സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കില്ല. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ എത്തുന്നതിനു മുന്നോടിയായി ശബരിമലയില്‍ വനിതാ പൊലീസിനെ നിയോഗിക്കുമെന്ന നിലപാടിലായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്‍റ.

എന്നാല്‍ ആദ്യഘട്ടത്തില്‍ പമ്പയില്‍ കൂടുതല്‍ വനിതാ പൊലീസിനെ നിയോഗിക്കാനാണ് അധികൃതരുടെ ഇപ്പോഴത്തെ ആലോചന. കൂടുതല്‍ സ്ത്രീകള്‍ എത്തിയാല്‍ മാത്രം സന്നിധാനത്ത് വനിതാ പൊലീസിനെ എത്തിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളു. തത്കാലം നിലവിലെ സംവിധാനങ്ങള്‍ തുടരാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി. അന്തിമ തീരുമാനം നാളെ ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തുന്ന യോഗത്തിന് ശേഷം സ്വീകരിക്കാനും ധാരണയായി.

Related Post

യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

Posted by - Oct 4, 2018, 09:26 am IST 0
താനൂര്‍: മലപ്പുറം താനൂര്‍ ഓമച്ചപ്പുഴയില്‍ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. അഞ്ചുടി സ്വദേശി സവാദ് (40) ആണ് കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

ഇടുക്കി – ചെറുതോണി അണക്കെട്ട് അടച്ചു

Posted by - Oct 7, 2018, 05:37 pm IST 0
ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ അടച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നിനാണ് ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം…

സ്കൂള്‍ ബസ്സ് മറിഞ്ഞ് കുട്ടികള്‍ക്ക് പരിക്ക്

Posted by - Dec 17, 2018, 11:14 am IST 0
ആലപ്പുഴ: ആലപ്പുഴയില്‍ സ്കൂള്‍ ബസ്സ് മറിഞ്ഞ് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. രാമങ്കരി സഹൃദയ സ്പെഷ്യല്‍ സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 12 കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നത്. ആരുടേയും…

ശബരിമല യുവതീ പ്രവേശനം; വരുമാനത്തില്‍ വന്‍ കുറവ് 

Posted by - Oct 25, 2018, 10:22 pm IST 0
ശബരിമല: ശബരിമലയിലെ മൂന്ന് മാസത്തെ വരുമാനത്തില്‍ 8.32 കോടിയുടെ കുറവ്. പ്രളയവും അതിന് പിന്നാലെ യുവതി പ്രവേശനവിവാദവുമാണ് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെ ബാധിച്ചതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം…

Leave a comment